തിരുവന്തപുരം അതിരൂപതയുടെ അഭിമാനമായി ലിഫയുടെ 10 താരങ്ങൾ തിരുവനന്തപുരം ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി. പാലായിൽ നടന്നുവരുന്ന 47- മത് കേരള സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീമിലാണ് ലിഫയിൽ നിന്നുള്ള വിപിൻ ധർമ്മൻ, റോജർ, അജിൻ, ഷാനു, സ്റ്റെഫർ ജോസ്, ജോബിൻ, അലൻ സാജു, റോയി ജെറി, ജെറീഷ്, സനു എന്നിവർ ഇടം നേടിയത്.
ലിഫയിലെ ഈ 10 താരങ്ങളും 2019 ൽ എറണാകുളത്ത് നടന്ന കേരള സംസ്ഥാന സബ് ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ടീമിനെ പ്രതിനിധാനം ചെയ്ത് ടീമിന് രണ്ടാം സ്ഥാനം നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇതിൽ എബിൻദാസ്, സനു, സ്റ്റെഫർ ജോസ്, ജെറീഷ്, വിനു, രക്ഷിത് എന്നീ 6 താരങ്ങൾ കേരള സബ് ജൂനിയർ ടീമിനായൂം 2019 ൽ ബൂട്ടണിഞ്ഞിട്ടൂണ്ട്.
ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ ലിഫയിലെ 8 താരങ്ങളാണ് ആദ്യ 11 ൽ ടീമിനയി പത്തനംതിട്ടക്കെതിരെ കളത്തിലിറങ്ങിയത്. 6 ഗോളിൽ വിജയിച്ച മൽസരത്തിലെ 6 ഗോളുകളും ലിഫയിലെ താരങ്ങളായ സനു (2), അലൻ സാജു (2), ജോബിൻ (2) എന്നിവരാണ് നേടിയത്. കൂടാതെ കഴിഞ്ഞ മാസം സമാപിച്ച കേരള അക്കാദമി യൂത്ത് ലീഗിൽ അണ്ടർ -16, അണ്ടർ -18 വിഭാഗങ്ങളിൽ തിരുവനന്തപുരം ജില്ല വിജയികളായി കേരള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ തയ്യാറാവുകയാണ് ലിഫ ട്രിവാൺട്രവും അക്കാദമിയിലെ യുവ താരങ്ങളും. അക്കാദമിയിലെ സീനിയർ താരങ്ങളെ മാത്രം അണിനിരത്തി ലിഫ ടീം കേരള പ്രീമിയർ ലീഗിലും പങ്കെടുത്തൂ വരുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന എല്ലാ വിഭാഗങ്ങളിലും പങ്കെടുക്കുന്ന ഏക ടീമും ലിഫ ട്രിവാൺട്രം എന്നത് അക്കാദമിയുടെ ചിട്ടയായ ശാസ്ത്രീയ പരിശീലന മുറകളെ അടിവരയിട്ഡ് ഉറപ്പിക്കുന്നതായി മാറുന്നു. കൃത്യമായ പദ്ധതിയൊടും ദീർഘവീക്ഷണത്തോടും കൂടി 2015ൽ ആരംഭിച്ച ലിഫ റസിഡൻഷ്യൽ അക്കാദമിയിൽ 60 വിദ്യാർത്ഥികൾ 4 ബാച്ചുകളിലായി പഠിച്ചുവരുന്നു. ഇതിനോടകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ലിഫ 2 ഇന്ത്യൻ (U-16, U-18) താരങ്ങളേയും, 16 കേരള സംസ്ഥാന താരങ്ങളെയും 50 ൽപരം തിരുവനന്തപുരം ജില്ലാ താരങ്ങളേയും ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്തിട്ടുണ്ട്.
2021-2022 അദ്ധ്യയന വർഷത്തിൽ കേരള യൂണിവേഴ്സിറ്റിയുടെ ചരിദ്രത്തിലാദ്യമായി ഒരു സെൽഫ് ഫിനാൻസിംഗ് കോളേജായ മരിയൻ ആർട്സ് ആന്റ് സയൻസ് കോളേജിനെ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയറ്റ് ഫുട്ബോൾ മൽസരത്തിൽ രണ്ടാം സ്ഥാനത്ത് എത്തിച്ച് ലിഫയിലെ താരങ്ങൾ അഭിമാനമായിരുന്നു. ലിഫയിൽ നിന്നും 5 താരങ്ങൾ അനീഷ് വിൻസി, സബറിൻ ബുഷ്, സൈവിൻ എറിക്സൺ, അനിറ്റൻ, ഷറൺ ആന്റണി എന്നിവർ കേരള യൂണിവേഴ്സിറ്റിക്കായും ആൾ ഇന്ത്യ അന്തർ സർവ്വകലാശാലാ മൽസരങ്ങളിൾ ബൂട്ടണിഞ്ഞു. 2022-2023 അദ്ധ്യന വർഷത്തിൽ തുടർച്ചയായ രണ്ടാം വർഷവും മരിയൻ കോളേജ് കേരള യൂണിവേഴ്സിറ്റി ഇന്റർകോളേജിയറ്റിൽ ഇന്റർ സോണിൽ എത്തിക്കുകയും നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരുന്നു. ലിഫയിൽ നിന്നും 3 താരങ്ങൾ അനീഷ് വിൻസി, സബറിൻ ബുഷ്, ടോണി ആന്റണി എന്നിവർ കേരള യൂണിവേഴ്സിറ്റി ടീമിലും ഇടം നേടി.
നിലവിൽ ലിഫയിലെ രണ്ടാം ബാച്ചിലെ 2 താരങ്ങൾ എബിൻദാസ്, ഷെറിൻ സാലറി എന്നിവർ കേരള ബ്ളാസ്റ്റേഴ്സ് റിസർവ് ടീമിനായി ജഴ്സിയണിയുന്നു. 2022 ആഗസ്റ്റിൽ ലണ്ടണിൽ വച്ച് നടന്ന ന്യൂജൻ പ്രീമിയർ കപ്പിൽ ലിഫ താരമായ ഷെറിൻ സാലറിയും കേരള ബ്ളാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞിരുന്നു. കൂടാതെ ലിഫയിലെ ആദ്യ ബാച്ചിലെ 4 താരങ്ങൾ ഷൈവിൻ എറിക്സൺ, അനീഷ് വിൻസി, ടോണി ആന്റണി, അനിറ്റൻ എന്നിവർ ചെന്നൈയിൻ എഫ് സി റിസർവ് ടീമിനായി കളിച്ചുവരുന്നു.
ലിഫ അക്കാദമിയിലെ കളിക്കാരുടെ വിദ്യാഭ്യാസത്തിനും യാത്രയുടെ വാഹനത്തിനുമുള്ള ഫണ്ടിംഗ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള മരിയൻ എൻജിനീയറിംഗ് കോളേജും, ട്രീറ്റ്മെന്റിന് ആവശ്യമായതെല്ലാം ജൂബിലി മെർോറിയൽ ഹോസ്പിറ്റലും, ന്യൂട്രിഷണൽ ഫുഡിനും, അക്കോമഡേഷനും താരങ്ങൾക്കാവശ്യമായ മറ്റു ഫണ്ടും നൽകിവരുന്നത് തിരുവനന്തപുരം അതിരൂപതയാണ്. ഫിസിക്കൽ എഡ്യൂഗ്കേഷൻ മാസ്റ്റർ ഡിഗ്രിയും, എ എഫ് സി ലൈസൻസും നേടിയ മുൻ താരങ്ങളായിരുന്നവരും മാത്രം പരിശീലനം നൽകിവരുന്ന അക്കാദമികൂടിയാണ് എന്ന പ്രത്യേകത കൂടിയുണ്ട് ലിഫക്ക്. അതുകൊണ്ട് തന്നെ വളരെ ശാസ്ത്രീയമായും, സിസ്റ്റമാറ്റിക്കായും, അച്ചടക്കത്തോടും കൂടി ടെക്നോളജിയുടെ സഹായത്തോടുകൂടിയാണ് പരിശീലന സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. എ എഫ് സി “എ” ലൈസൻസ് ഹോൾഡറും മുൻ തമിഴ്നാട് സന്തോഷ് ട്രോഫി ടീം പരിശീലകനുമായ ക്ളെയൊഫസ് അലക്സിന്റെ നേതൃത്വത്തിൽ എ എഫ് സി “ബി” ലൈസൻസ്ഡ് കോച്ച് വിൻസന്റ് ഡൊമിനിക്കാണ് ടീമിനെ പരിശീലിപ്പിച്ച് വരുന്നത്.