തിരുവനന്തപുരം ലത്തീൻ അതിരൂപത കെസിവൈഎമ്മിന്റെ 46-ആമത് സെനറ്റ് സമ്മേളനം മാർച്ച് 11, 12 വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെനറ്റിൽ 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെസിവൈഎം പ്രസിഡന്റായി സനു സാജൻ പടിയറയിലിനേയും, ജനറൽ സെക്രട്ടറിയായി എമിൽ ജോണി പീറ്ററിനേയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത തോമസ്.ജെ.നെറ്റോ ഉദ്ഘാടനം ചെയ്തു.അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ.എച്ച്. പെരേര അനുഗ്രഹ പ്രഭാഷണം നടത്തി. കെസിവൈഎം രൂപത ഡയറക്ടർ ഫാ.സന്തോഷ് കുമാർ, പ്രസിഡന്റ് ജോബ്.ജെ.ജെ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിച്ചു.