ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങേകി തിരുവനന്തപുരം അതിരൂപത കെ സി വൈ എം. ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് 13 ലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് കെസിവൈഎം പ്രവർത്തകർ ശേഖരിച്ച് മണിപ്പൂരിലേക്ക് അയച്ചത്.
ഒരാഴ്ച കൊണ്ട് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും കെസിവൈഎം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശേഖരിച്ചത്. കെ. സി. വൈ. എം. പ്രവർത്തകർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ലോറിയിൽ ഇന്നുച്ചയ്ക്കാണ് മണിപ്പൂരിലേക്കയച്ചത്. മണിപ്പൂർ ജനതയ്ക്കായി ശേഖരിച്ച വസ്തുക്കൾ എത്തിക്കുന്നതിനു മാത്രം വാഹനക്കൂലിയായി രണ്ടു ലക്ഷം രൂപയോളം വരും. ഈ തുകയും കെ. സി. വൈ. എം. പ്രവർത്തകരാണ് കണ്ടെത്തുന്നത്.
ഇടവകകളിൽ നിന്ന് ശേഖരിച്ച നിത്യോപയോഗ വസ്തുക്കൾ പ്രത്യേകം തരം തിരിച്ചാണ് മണിപ്പൂരിലേക്കയക്കുന്നത്. പെട്ടെന്ന് കേടുപാടുകൾ സംഭവിക്കാത്ത ഉത്പ്പന്നങ്ങലാണ് കയറ്റി അയക്കുന്നത്. മണിപ്പൂരിനായി തിരുവനന്തപുരം അതിരൂപത കെ. സി. വൈ. എം. പ്രവർത്തകർ നടത്തിയ പ്രവർത്തനം പൊതുസമൂഹത്തിനും സഭയ്ക്കകത്തും ഏറെ പ്രശംസയാണ് ഏറ്റു വാങ്ങുന്നത്.