Saturday, September 30, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ

newseditor by newseditor
24 August 2023
in Announcements, Archdiocese, Obituary
0
ക്രിസ്തുവിനെ കാണാൻ സഹനചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ
0
SHARES
5.2k
VIEWS
Share on FacebookShare on TwitterShare on Whatsapp

ക്രിസ്തുവിനോടുള്ള അതിയായ സ്നേഹത്തെപ്രതി പ്രതിസന്ധികൾ അതിജീവിച്ച് ക്രിസ്തുവിനായി ജീവിക്കാൻ പൗരോഹിത്യത്തിന്റെ പാത തിരഞ്ഞെടുത്ത ഫാ. സ്റ്റെലിൽ ജെസെന്തർ. ഇപ്പോഴിതാ താൻ ആഗ്രഹിച്ചതുപോലെ ക്രിസ്തുവിനെ ദർശിക്കാൻ വളരെ നേരത്തെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയായിരിക്കുന്നു.

1981 ഒക്ടോബർ 24-ആം തിയതി ജെസന്തർ, സെലിൻ ദമ്പതികളുടെ നാല്‌ മക്കളിൽ മൂത്ത മകനായി തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫെറോനയിലെ വള്ളവിള ഇടവകയിൽ ആണ് ജനനം. പ്രാഥമിക വിദ്യഭ്യാസം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനം മാർത്താണ്ഡൻതുറ സെന്റ്. അലോഷ്യസ് ഹയർസെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. തുടർന്ന് ജീസസ്സ് യൂത്തിലെ സജീവ പ്രവർത്തകനാവുകയും, തന്റെ ജീവിതംകൊണ്ട് യുവജനങ്ങളെ ക്രിസ്തുവിലേക്ക് കൊണ്ടുവരികയും ചെയ്തു. ഈ കാലയളവിൽ തൂത്തൂർ ഫെറോനയിലെ വിവിധ ഇടവകകളിലും, പുല്ലുവിള ഫെറോനയിലെ പരുത്തിയൂർ, തെക്കേകൊല്ലങ്കോട് ഇടവകകളിലും ജീസസ്സ് യൂത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. തന്റെ ജീവിതസാക്ഷ്യം വിവരിച്ചും, ബൈബിൾ പഠന ക്ളാസ്സുകൾ, വാർഷിക ധ്യാനങ്ങൾ, വളർച്ചാ ധ്യാനങ്ങൾ, നേതൃത്വ പരിശീലനം എന്നിവയിലൂടെ നിരവധി യുവതി യുവാക്കളെ ക്രിസ്തുസ്നേഹത്തിലേക്ക് കൊണ്ടുവരുവാൻ സാധിച്ചു. തത്ഫലമായി ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് ദൈവാശ്രയത്തിൽ ജീവിതം ക്രമപ്പെടുത്താൻ സാധിച്ചൂവെന്ന് ഈ മേഖയിലെ നിരവധി യുവജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ജീസസ്സ് യൂത്ത് പ്രവർത്തനങ്ങൾക്കൊപ്പം വിശുദ്ധരുടെ ജീവചരിത്രങ്ങൾ പഠിക്കുവാനും ധ്യാനിക്കുവാനും അച്ചൻ സമയം കണ്ടെത്തിയിരുന്നു. എല്ലാ വിശുദ്ധരുടെയും ജീവിതത്തിൽ പൊതുവായി അച്ചൻ ശ്രദ്ധിച്ചിരുന്നത് സഹനമായിരുന്നു. ഒരിക്കൽ തന്റെ സുഹൃത്തിനോട് അച്ചൻ പങ്കുവയ്ക്കുകയുണ്ടായി: “സഹനം കൊണ്ടേ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധിയിലേക്ക് എത്താൻ സാധിക്കൂ. അത്‌ എല്ലാ വിശുദ്ധരുടെയും ജീവിതത്തിൽ പ്രകടവുമാണ്‌. അത്തരം സഹനങ്ങൾ എന്റെ ജീവിതത്തിലും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം എനിക്കും വിശുദ്ധിയോടെ ദൈവത്തെ കാണണം.” ഈയൊരു ആഗ്രഹം ഉടലെടുത്ത സമയത്താണ്‌ അച്ചനിൽ ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. രോഗം സ്ഥിരീകരിച്ചപ്പോഴും യാതൊരുവിധ പരിഭവവും കാണിക്കാതെ പകരം ദൈവം തന്റെ ആഗ്രഹം മനസ്സിലാക്കി ജീവിതത്തിൽ സഹനങ്ങൾ തന്നുതുടങ്ങിയിരിക്കുന്നു എന്ന സന്തോഷത്തിലായിരുന്നു അച്ചൻ.

ചികിത്സ നടക്കുന്നയവസരത്തിൽ അച്ചന്റെ ആഗ്രഹം ഇതായിരുന്നു, വൈദീകനാകണം, ഒരു ദിവസമെങ്കിലും ദിവ്യബലിയർപ്പിച്ചുകൊണ്ട് ഈ ലോകത്തിൽ നിന്നും ദൈവസന്നിധിയിൽ എത്തിചേരണം. അപ്പോഴും ആരോഗ്യം അനുവദിക്കുന്ന അവസരങ്ങളിലെല്ലാം യുവജനങ്ങൾക്കിടയിൽ തന്റെ സുവിശേഷ പ്രവർത്തനം ഉത്സാഹപൂർവ്വം നടത്തുന്നതിൽ യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. എത്ര പ്രതിസന്ധികളുണ്ടായിരുന്നിട്ടും നോവിന്റെ അനുഭവങ്ങളുണ്ടായിരുന്നിട്ടും കർത്താവിൽ നിന്ന്, അവിടത്തെ സ്നേഹത്തിൽ നിന്ന് മാറി ചിന്തിക്കാനോ അകന്നു പോകുവാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. കാരണം അത്രയ്ക്കും യേശുവുമായി ഒരു ആത്മീയ ബന്ധം എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റെലിൻ. ഏതാനും മാസത്തെ ചികിത്സകൾക്കു ശേഷം രോഗം ഭേദമായി. വൈദീകനാകണമെന്നുള്ള തന്റെ ആഗ്രഹം തിരുവനന്തപുരം അതിരൂപത മെത്രാപൊലീത്ത അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ മുമ്പാകെ വെളിപെടുത്തി. അച്ചനിൽ നിലനിന്നിരുന്ന തീഷ്ണത മനസിലാക്കിയ സൂസപാക്യം പിതാവ് സെമിനാരിയിലേക്ക് പ്രവേശനം നൽകി. സെമിനാരി ജീവിതത്തിലും നിരവധി വെല്ലുവിളികളാണ്‌ അച്ചന്‌ അഭിമുഖീകരിക്കേണ്ടി വന്നത്.

വൈദീക പഠന കാലത്ത് സഹപാഠികൾക്കു മാതൃകയും ഒരു വെല്ലുവിളിയുമായിരുന്നു തന്റെ എളിയ ജീവിതത്തിലൂടെ കാഴ്ചവച്ചത്. സെമിനാരിയിൽ ആയിരുന്ന കാലത്തും അദ്ദേഹത്തിന്റെ മനസ്സും ഹൃദയവും ഇടവകകളിലെ യുവജനങ്ങളോടൊപ്പമായിരുന്നു. പ്രതികൂലങ്ങൾ ഉണ്ടായപ്പോൾ കർത്താവിന്റെ മാറത്ത് ചേർന്ന് നിന്നുകൊണ്ട് അവയെ തരണം ചെയ്ത ധന്യ ജീവിതത്തിന്റെ ഉടമ. എല്ലാം തന്റെ ആശ്രയമായിരുന്ന ക്രിസ്തുവിന്‌ മുന്നിൽ സമർപ്പിച്ചുകൊണ്ട് മേനംകുളം St. Vincent’s സെമിനാരിയിലും, Trichy St. Paul’s മേജർ സെമിനാരിയിലും വൈദീകപഠനം പൂർത്തിയാക്കി.

പൗരോഹത്യ വസ്ത്രം സൂസപാക്യം പിതാവിൽ നിന്ന് സ്വീകരിച്ച സമയം തന്റെ ഒരാഗ്രഹം ദൈവത്തോട് പ്രാർത്ഥനായി സമർപ്പിച്ചത് അച്ചൻ പങ്കുവയ്ക്കുകയുണ്ടായി. അതിപ്രകാരമായിരുന്നു: “ദൈവമേ, ഞാൻ ഒരു വൈദീകനായി അങ്ങേ തിരുശരീരം ദൈവജനത്തിന്‌ നൽകുമ്പോൾ ഒരിക്കലും തിരുവോസ്തി എന്റെ കൈകളിൽ നിന്നും താഴെ വീഴാൻ ഇടയാകരുതെ”. അത്രമാത്രം ദിവ്യകാരുണ്യ ഭക്തിയിൽ ജീവിക്കുകയും രോഗശയ്യയിലായിരുന്നപ്പോൾ പോലും ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാൻ ശ്രദ്ധിച്ചിരുന്ന വിശുദ്ധ വ്യക്തിത്വം. വൈദീകനായശേഷം ഒരിക്കൽ ദിവ്യകാരുണ്യം നൽകി അൾത്താരയിലെ ബലിപീഠത്തിലെത്തിയപ്പോൾ ഒരു തിരുവോസ്തി താഴെ വീഴാനിടയായി. വളരെ വ്യസനത്തോടെ തന്റെ അന്നത്തെ പ്രാർത്ഥന ഓർത്തുകൊണ്ട് തിരുവോസ്തിയെടുക്കാൻ കുനിഞ്ഞപ്പോൾ ആ തിരുവോസ്തി തറയിൽ വീഴാതെ കാറ്റിൽ ചലിച്ച്കൊണ്ട് നില്ക്കുന്നത് അച്ചൻ കണ്ടെന്നും തന്റെ പ്രാർത്ഥനപോലെ തറയിൽ വീഴാതെ സൂക്ഷിക്കാനായെന്നും പറഞ്ഞത് വളരെ അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത്.

2020-ൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ച് 2021ഏപ്രിൽ 27-ന്‌ അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ കൈവയ്പ് ശുശ്രൂഷ വഴി പുരോഹിതനായി. തുടർന്ന് 3 മാസക്കാലം തൂത്തൂർ ഇടവകയിലും 1 വർഷത്തോളം ചിന്നത്തുറ ഇടവകയിലും സഹവികാരിയായി തന്റെ പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന വേളയിലാണ്‌ വീണ്ടും രോഗബാധിതനാകുന്നത്. ആദ്യഘട്ട രോഗാവസ്ഥയിൽ പുരോഹിതനായി ഒരു ദിവസമെങ്കിലും ദിവ്യബലിയർപ്പിക്കണമെന്ന് ആഗ്രഹിച്ച സ്റ്റെലിനച്ചന്‌ ദൈവം ഒരുവർഷത്തിലധികം ദിവ്യബലിയർപ്പിച്ച് ദൈവജനത്തിന്‌ ദിവ്യകാരുണ്യം പങ്കുവച്ച് നല്കാൻ അവസരമൊരുക്കി.

രണ്ടാംഘട്ട രോഗം പിടിപ്പെട്ട് ആർ സി സിയിലും, പ്രീസ്റ്റ് ഹോമിലും, ഭവനത്തിലുമായി ചികിത്സ തുടരുമ്പോൾ വിവരിക്കനാവാത്ത വിധം വേദനകളിലൂടെയാണ്‌ അച്ചൻ കടന്നുപോയത്. അപ്പോഴൊക്കെ താൻ വായിച്ച വിശുദ്ധരുടെ ജീവചരിത്രവും, ‘സഹനങ്ങളിലൂടെയാണ്‌ വിശുദ്ധിയെങ്കിൽ സഹനത്തെ ഞാൻ സ്നേഹിക്കുന്നു’ എന്ന അച്ചന്റെ ആഗ്രഹവും അച്ചനെ ഒരിക്കൽപോലും നിരാശയിലേക്ക് തള്ളിവിട്ടില്ല. പകരം ക്രിസ്തുവിനെ കാണണമെന്ന ആഗ്രഹം മാത്രം നിറഞ്ഞു നിന്നു. അച്ഛനെ ശുശ്രൂഷിച്ചിരുന്ന സിസ്റ്റർ ഇപ്രകാരം പറയുന്നു: “ഞാൻ അച്ചനെ ശുശ്രൂഷിക്കുമ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ കഴിയും, അച്ചന്റെ പഴയ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല എന്നാൽ ഈ രോഗശയ്യയിൽ അച്ഛൻ വിശുദ്ധിയിലൂടെയാണ്‌ കടന്നു പോകുന്നത്. ഇതുപോലെയൊരു വ്യക്തിയെ ഞാൻ ജീവിതത്തിൽ കാണുകയോ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അച്ചനെ ശുശ്രൂഷിച്ചതിലൂടെ എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്താൻ സാധിച്ചു.”

അച്ചൻ രോഗശയ്യയിലായിരുന്നപ്പോഴും ദിവ്യകാരുണ്യത്തിന്റെ സാമിപ്യം എപ്പോഴും ഉണ്ടായിരുന്നു. ദിവ്യകാരുണ്യം നിത്യവും സ്വീകരിച്ചിരുന്ന അച്ചന്റെ വേദനകളിൽ ആശ്വാസമായി നിലകൊണ്ടിരുന്നതും ആ ദിവ്യകാരുണ്യമായിരുന്നു. യുവജനങ്ങളെ ക്രിസ്തുവിനോട് ചേർത്ത്പിടിച്ച സ്റ്റെലിനച്ചൻ… സഹനങ്ങളിലൂടെ വിശുദ്ധിയാഗ്രഹിച്ച സഹനങ്ങളേറ്റുവാങ്ങിയ സ്റ്റെലിനച്ചൻ… പുരോഹിതനായി ഒരു ദിനമെങ്കിലും ദിവ്യകാരുണ്യം പങ്കുവച്ച് നല്കണമെന്ന തന്റെ ആഗ്രഹം നിറവേറ്റി വീണ്ടും സഹനങ്ങളിലൂടെ തന്റെ സ്വർഗീയ പിതാവിന്റെ സന്നിധിയിലേക്ക് പോകുന്ന സ്റ്റെലിനച്ചൻ… ഇനി സ്വർഗ്ഗത്തിലിരുന്നുകൊണ്ടും പ്രാർത്ഥിക്കുന്നത് യുവജനങ്ങളുടെ വിശുദ്ധിക്കുവേണ്ടിയായിരിക്കുമെന്ന് നിസംശയം പറയാം.

_സതീഷ് ജോർജ്

Previous Post

LiFFA-യുടെ പ്രവർത്തനവും നേട്ടങ്ങളും പരിചയപ്പെടുത്തി വത്തിക്കാൻ ന്യൂസ്

Next Post

ആക്രമണങ്ങൾക്ക് ദൈവവിശ്വാസത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പ

Next Post
ആക്രമണങ്ങൾക്ക് ദൈവവിശ്വാസത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പ

ആക്രമണങ്ങൾക്ക് ദൈവവിശ്വാസത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പ

No Result
View All Result

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
  • ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
September 2023
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Aug    
  • Archbishop Life
  • Demo
  • Episcopal Ordination
  • Home
  • Personality
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.