കടലിന്റെ മക്കളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരപോരാട്ടത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന സർക്കാർ നീക്കം ജനാധിപത്യഅവകാശ നിഷേധം എന്ന് കെ സി വൈ എം. അതിജീവനത്തിനുവേണ്ടിയുള്ള സാധാരണക്കാരിൽ സാധരണക്കാരായ മത്സ്യത്തൊഴിലാളികളുടെ സമര പോരാട്ടം തങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്വം ഒരുക്കുന്നതിനു വേണ്ടിയാണെന്ന് കെ സി വൈ എം സംസ്ഥാന സമിതി വിലയിരുത്തി. വിഴിഞ്ഞം സമരം നാടിന്റെ വികസനപ്രവർത്തനത്തെ തകർക്കുവാനല്ല വികസന പ്രവർത്തങ്ങൾ ബാധിക്കുന്ന ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തിന്റെ പോരാട്ടമാണ്. സമരം സംഘർഷഭരിതമാകുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിച്ചു പ്രശ്നങ്ങൾ പരിഹരിക്കുവാൻ മുൻകൈ എടുക്കേണ്ട സർക്കാർ തന്നെ സമരത്തെ അടിച്ചമർത്തുവാൻ ശ്രമിക്കരുതെന്ന് കെ സി വൈ എം സംസ്ഥാന അധ്യക്ഷൻ ശ്രീ ഷിജോ ഇടയാടിയിൽ അഭിപ്രായപെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ബിച്ചു കുര്യൻ തോമസ്, വൈസ് പ്രസിഡന്റ്മാരായ ശ്രീമതി ഡെലിൻ ഡേവിഡ്, ശ്രീ ജിബിൻ ഗബ്രിയേൽ, സെക്രട്ടറിമാരായ കുമാരി തുഷാര തോമസ്, ശ്രീ ഷിജോ നിലക്കപ്പള്ളി, കുമാരി ലിനറ്റ് വർഗീസ്,കുമാരി സ്മിത ആന്റണി, ട്രഷറർ ശ്രീ ലിനു വി ഡേവിഡ്, ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, സി. റോസ് മെറിൻ എന്നിവർ സംസാരിച്ചു.