തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തിൽ ഇന്ന് ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടി ക്രിസ്തു രാജത്വ തിരുനാൾ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റെവ. ഡോ. സൂസൈ പാക്യം പിതാവിൻറെ മുഖ്യ കാർമ്മികത്വത്തിൽ ഇന്ന് വൈകിട്ട് 5:30ന് വെട്ടുകാട് ദൈവാലയ അങ്കണത്തിൽ പ്രതേകം സജ്ജമാക്കിയ വേദിയിൽ ആയിരിക്കും തിരുനാൾ ദിവ്യബലി നടക്കുക.
![](https://www.archtvmnews.com/wp-content/uploads/2021/11/259078933_5122964864385093_3720662944606802007_n-1-682x1024.jpg)
തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമ്മിസ് കാതോലിക്കാ ബാവായുടെ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായ സന്ധായവന്ദന പ്രാർത്ഥനയും ഇടവക അതിർത്തികൾ വരെ ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷണവും നടന്നു.
![](https://www.archtvmnews.com/wp-content/uploads/2021/11/258457010_5122964691051777_9073395448162483617_n-1-681x1024.jpg)