സിഡ്നി: തിരുവനന്തപുരം അതിരൂപതയിലെ ഓസ്ട്രേലിയൻ പ്രവാസികളുടെ പ്രാർത്ഥനാ കൂട്ടായ്മയാണ് മരിയൻ ജപമാല സഖ്യം. തൂത്തൂർ മുതൽ മാമ്പള്ളി വരെയുള്ളവർ ഇതിൽ അംഗങ്ങളാണ്. മരിയഭക്തിയിലൂടെ ക്രിസ്തുവിനോടൊപ്പം ജീവിക്കാനും മറ്റുള്ളവരെ മരിയഭക്തിയിലേക്ക് കൊണ്ടുവരുവാനും ഈ പ്രാർത്ഥനാ കൂട്ടായ്മ നിരവധി ആത്മീയ പ്രവർത്തനങ്ങൾ നടത്തുന്നു.
എല്ലാ വർഷവും ഒക്ടോബർ മാസം നടത്തുന്ന അഖണ്ഡ ജപമാല 2023 ഒക്ടോബർ മാസവും മരിയൻ ജപമാല സഖ്യം ആരംഭിക്കുന്നു. ഒക്ടോബർ മാസം ഒന്നാം തിയതി മുതൽ 31-മാം തിയതിവരെയാണ് അഖണ്ഡ ജപമാല നടക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നുകൊണ്ടും ഈ അഖണ്ഡജപമാലയിൽ എല്ലാ മരിയ ഭക്തർക്കും പങ്കുചേരാവുന്നതാണ്. മരിയൻ ജപമാല സഖ്യത്തിന്റെ ഫേസ്ബുക്ക് പേജിൽ നമ്മൾ ആയിരിക്കുന്ന രാജ്യം, സ്ഥലം, പേരുവിവരം ഒപ്പം ഓരോ ദിവസവും ജപമാല ചൊല്ലാൻ ഉദ്ദേശിക്കുന്ന സമയം എന്നീവിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്തുകൊണ്ട് ഈ പ്രാർത്ഥനാ സംരഭത്തിന്റെ ഭാഗമാകാം. രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന സമയത്തിൽ കൃത്യമായി ജപമാല ചൊല്ലാൻ പരിശ്രമിക്കേണ്ടതാണ്. ഓരോ വർഷവും നിരവധിയാളുകൾ മരിയൻ ജപമാല സഖ്യത്തിന്റെ അഖണ്ഡ ജപാമാലയിൽ പങ്കുചേർന്ന് പരിശുദ്ധ മറിയത്തിന്റെ അനുഗ്രഹങ്ങൾ നേടി വരുന്നു.
മരിയൻ ജപമാല സഖ്യത്തിന്റെ ഫേസ്ബുക്ക് പേജ്>