വെള്ളയമ്പലം: കുടുംബങ്ങളുടെ ശാക്തീകരണവും വീണ്ടെടുപ്പുമെന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന അതിരൂപതയിലെ കുടുംബപ്രേഷിത ശൂശ്രൂഷ മക്കളില്ലാത്ത ദമ്പതികൾക്കായി ധ്യാനമൊരുക്കുന്നു. കഴക്കൂട്ടം മേനംകുളത്ത് പ്രവർത്തിക്കുന്ന അതിരൂപതയുടെ അനുഗ്രഹ ഭവൻ ധ്യാനകേന്ദ്രത്തിലാണ് ധ്യാനം നടത്തുന്നത്. വിവാഹജീവിതത്തിൽ പ്രവേശിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടുള്ള മക്കളില്ലാത്ത ദമ്പതികളാണ് ഈ ധ്യാനത്തിൽ പങ്കെടുക്കേണ്ടത്.
2024 ഫെബ്രുവരി 10 ശനിയാഴ്ച രാവിലെ ആരംഭിച്ച് 11 ഞായർ വൈകുന്നേരം 4 മണിക്ക് സമാപിക്കും. 200 രൂപയാണ് ഒരു വ്യക്തിക്കുള്ള രജിസ്ട്രേഷൻ ഫീസ്. 80 പേർക്ക് പങ്കെടുക്കാനുള്ള ക്രമീകരണങ്ങളാണുള്ളത്. 2022-ൽ ക്രിസ്തുമസിനോടനുബന്ധിച്ച് കുടുംബശൂശ്രൂഷ അതിരൂപതയിലെ മക്കളില്ലാത്ത ദമ്പതികളുടെ കണക്കെടുപ്പും ക്രിസ്തുമസ് സ്മൈൽ 2022 എന്നപേരിൽ ഇവരുടെ കൂടിവരവും കൂട്ടായ്മ രൂപീകരണവും നടത്തിയിരുന്നു. ഇവരെ അനുധാവനം ചെയ്യുന്നതിന്റെ ഭാഗമായാണ് ധ്യാനമൊരുക്കുന്നത്. പങ്കെടുക്കുന്നവർ 93872 96213 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കുടുംബപ്രേഷിതശുശ്രൂഷാ ഡയറക്ടര്‍ റവ. ഫാ. ക്രിസ്റ്റല്‍ റൊസാരിയോ, അസി. ഡയറക്ടര്‍ റവ. ഫാ. ജെനിസ്റ്റൻ എന്നിവർ അറിയിച്ചു.