പുതുക്കുറിച്ചി സെന്റ് ഡോമീനിക് ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന ശിശുദിന ആഘോഷത്തിന് ചൈൽഡ് പാർലമെന്റ് മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി തുടക്കമായി. പുതുക്കുറിച്ചി ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നായി ചൈൽഡ് പാർലമെന്റിലെ മന്ത്രിമാർ വിശിഷ്ടാതിഥികളായി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
പുതുക്കുറിച്ചി ടി എസ് എസ് എസ് കോഡിനേറ്റർ ഫാ. പോൾ ജി, കെസിവൈഎം കോഡിനേറ്റർ ഫാ. സൈനിഷ് ബോസ്കോ, സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ശ്രീ ബിജു സൈമൺ ( ഇതെർ ഇന്ത്യ ) കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് ശിശുദിന ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.