പുല്ലുവിള സെന്റ്.ജേക്കബ് ഫെറോന ദേവാലയത്തിൽ അവധിക്കാല വിശ്വാസോത്സവത്തിന് തുടക്കം കുറിച്ചു. മതബോധന വിദ്യാർത്ഥികൾക്കായുള്ള വെക്കേഷൻ ഫെയ്ത് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിൾ വിളംബര റാലി ഇടവക വികാരി റവ.ഫാ. ക്രിസ്റ്റിൽ റൊസാരിയോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിക്ക് ഫാ. ഡാനിയേൽ, ഫാ.വർഗ്ഗീസ്, സിസ്റ്റേഴ്സ്, മത അധ്യാപകർ എന്നിവർ നേതൃത്വം നൽകി. മെയ് 2 മുതൽ 6 വരെ നീണ്ടു നിൽക്കുന്ന പഠന ക്ലാസുകൾ രാവിലെ 5:45 ന് ദിവ്യബലിയോടു കൂടി ആരംഭിച്ച് 11:00 മണിയോടുകൂടിയാവും അവസാനിക്കുക.