അതിരൂപതയിലെ വലിയ കുടുംബങ്ങളിൽ നിന്ന് ആറ് കുഞ്ഞുങ്ങൾക്ക് അതിരൂപതാ അധ്യക്ഷൻ മാമോദിസ നൽകി. പ്രോലൈഫ് കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അതിരൂപതയിലെ ആറ് കുഞ്ഞുങ്ങള്‍ക്ക് അതിരൂപത അധ്യക്ഷൻ ഡോ.തോമസ് ജെ. നെറ്റോ മാമോദീസ നല്‍കിയത്. അതിരൂപത കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ വച്ചാണ് കുഞ്ഞുങ്ങൾ തിരുസഭ അംഗത്വം സ്വീകരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിക്ക് അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വലിയ കുടുംബങ്ങളിലെ നാലാമത്തെയും അതിനു മുകളിലുള്ള കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാന പരികർമ്മമാണ് രൂപത അധ്യക്ഷൻ നിർവഹിച്ചത്. കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ക്രിസ്റ്റിൽ റൊസാരിയോ, ഫാ. അജിത്, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിലെ സഹവികാരിമാരായ ഫാ. ഡാർവിൻ, ഫാ. എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.