ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിന്റെ ഭിത്തിയിൽ തട്ടിത്തകരിൽ എന്ന പ്രഖ്യാപിച്ചുകൊണ്ട് ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് പാപ്പയുടെ ഊർബി ഏത്ത് ഓർബി സന്ദേശം. ഈസ്റ്റർ ദിനത്തിലെ ദിവ്യബലി ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻവശത്തെ പുഷ്പാലംകൃതമായ മട്ടുപ്പാവിൽ നിന്നുകൊണ്ട് നഗരത്തിനും ലോകത്തിനും എന്ന അർത്ഥം വരുന്ന ഊർബി ഏത്ത് ഓർബി സന്ദേശവും ആശിർവാദവും അദ്ദേഹം നൽകി.
നിങ്ങളോരോരുത്തർക്കും, പ്രത്യേകിച്ച് രോഗികൾക്കും ദരിദ്രർക്കും പ്രായമായവർക്കും പരീക്ഷണത്തിന്റെയും ആയാസത്തിന്റെയും നിമിഷങ്ങളിലൂടെ കടന്നു പോകുന്നവർക്കും കഷ്ടതകളിൽ നിന്ന് ആശ്വാസത്തിലേക്കുള്ള ഒരു കടന്നുപോകാകട്ടെ ഈസ്റ്റർ. നമ്മൾ ഒറ്റയ്ക്കല്ല ജീവിക്കുന്നവനായ യേശു എന്നേക്കും നമ്മോടൊപ്പം ഉണ്ട്. സഭയും ലോകവും ആനന്ദിക്കട്ടെ. കാരണം ഇനി നമ്മുടെ പ്രതീക്ഷകൾ മരണത്തിന്റെ ഭിത്തിയിൽ തട്ടിത്തകരില്ല. എന്നാൽ കർത്താവ് നമുക്ക് ജീവോന്മുഖമായ ഒരു പാലം തുറന്നു തന്നിരിക്കുന്നുവെന്ന് പാപ്പ സന്ദേശത്തിൽ പറഞ്ഞു.
പരസ്പര വിശ്വാസത്തിന്റെ പാതയിൽ വളരാൻ നമുക്കും തിടുക്കം ഉള്ളവരാകാം. അതായത് വ്യക്തികൾ തമ്മിലും ജനങ്ങൾ തമ്മിലും രാജ്യങ്ങൾ തമ്മിലുമുള്ള വിശ്വാസം. ഉത്ഥാനത്തിന്റെ സന്തോഷകരമായ പ്രഘോഷണത്താലും ലോകം പലപ്പോഴും പൊതിയപെട്ടിരിക്കുന്ന ഇരുളുകളിലും അവ്യക്തതകളിലും പ്രകാശം പരത്തുന്ന വെളിച്ചത്താലും വിസ്മയഭരിതരാകാൻ നമ്മെ തന്നെ അനുവദിക്കാം എന്ന് പാപ്പ ആഹ്വാനം ചെയ്തു.