വള്ളവിള: തൊഴിൽ രഹിതർക്കും പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്കും താങ്ങായി മെഗാ ജോബ് ഫെയർ സംഘടിപ്പിച്ച് വള്ളവിള ഇടവക. ഡിസംബർ പതിനാറാം തീയതി സെൻറ് ജൂഡ് ഹൈസ്കൂളിൽ വച്ച് നടന്ന പരിപാടിക്ക് ലെയ്റ്റി മിനിസ്ട്രിയുടെയും മറ്റ് ശുശ്രൂഷകളുടെയും സഹകരണത്തോടെ വള്ളവിള ഇടവകയും സലേഷ്യൻ കമ്മ്യൂണിറ്റിയും നേതൃത്വം നൽകി.
ഇടവക വികാരി റീച്ചാർഡ് സക്കറിയാസ് അദ്ധ്യക്ഷത വഹിച്ച മെഗാ ജോബ് ഫെയർ സമ്മേളനം തമിഴ്നാട് ക്ഷീരവകുപ്പ് മന്ത്രി ശ്രീ. മനോ തങ്കരാജ് ഉദ്ഘാടനം ചെയ്തു. എം. പി. ശ്രീ. വിജയ് വസന്ത്, ശ്രീ. രാജേഷ് കുമാർ എം.എൽ.എ. വാർഡ് കൗൺസിലർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 250 പേർക്ക് തൊഴിൽ കണ്ടെത്താൻ സാഹയിച്ച മെഗാ ജോബ് ഫെയറിൽ അന്നേദിനം 30 പേർക്ക് വിവിധ കമ്പനികളിൽ നിന്നും ജോബ് ഓഫർ ലെറ്റർ ലഭിച്ചു.