മാധ്യമ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തനത്തിൽ താല്പര്യമുള്ള യുവാക്കൾക്കുമായി കോസ്റ്റൽ സ്റ്റുഡൻറ്സ് കൾച്ചറൽ ഫോറവും തിരുവനന്തപുരം ലത്തീൻ അതിരൂപതാ മീഡിയ കമ്മീഷനും ചേർന്ന് മാധ്യമ പഠന ശില്പശാല സംഘടിപ്പിക്കുന്നു. മെയ് മാസം 27,28,29 തിയതികളിലായി നടത്തപ്പെടുന്ന മാധ്യമ സഹവാസ ക്യാംപ് തിരുവനന്തപുരം, വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ചായിരിക്കും നടക്കുന്നത്.
‘മ’ എന്ന് പേര് നൽകിയിരിക്കുന്ന ഈ ക്യാംപിലൂടെ പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ മാധ്യമ സാക്ഷരത വളർത്തുക, പ്രിൻറ്-ടെലിവിഷൻ-ന്യൂമീഡിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തി പൊതുജനങ്ങളുമായി സംവദിക്കാനുള്ള പരിശീലനം നൽകുക, ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ള ആധുനിക സമൂഹമാധ്യമങ്ങളുടെ പ്രയോഗം തിരിച്ചറിയുക എന്നിങ്ങനെ മികച്ച മാധ്യമ സംസ്ക്കാരം വളർത്താൻ സഹായകമായ ക്ലാസുകളും പരിശീലനവുമാണ് ലക്ഷ്യമിടുന്നത്. രെജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്. തീരത്തിൻറെ ഭാവി മാധ്യമ പ്രവർത്തകരെ തിരിച്ചറിയാനും അവരിലെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമാണ് ഈ മാധ്യമ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.