കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ അര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ചുമതലയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു.
സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വൈകാതെ ചുമതലയേല്‍ക്കും. എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപത മുന്‍ ബിഷപ്പ് മാര്‍ ബോസ്കോ പുത്തൂരും സ്ഥാനമേല്‍ക്കും.
ആരോഗ്യപരമായ കാരണങ്ങളാല്‍ ചുമതലയില്‍ നിന്നും വിരമിക്കാനുള്ള തന്റെ ആവര്‍ത്തിച്ചുള്ള ആഭ്യര്‍ത്ഥന മാനിച്ചാണ് ഫാന്‍സിസ് പാപ്പ ഇപ്പോള്‍ തന്റെ രാജിക്കത്തിന് അംഗീകാരം നല്‍കിയതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആരോഗ്യപരമായ കാരണങ്ങള്‍ക്കൊണ്ട് തന്നെയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനും വിരമിക്കാന്‍ മാര്‍പാപ്പ അനുമതി നല്‍കിയതെന്ന് മാര്‍ ആലഞ്ചേരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ വ്യക്തമാക്കി.