തിരുവനന്തപുരം അതിരൂപതയിലെ കുഞ്ഞുമിടുക്കി റേച്ചൽ മരിയ റെജി ലോഗോസ് ക്വിസ് 2022 പ്രതിഭ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പി. ഒ. സി -യിൽ സംഘടിപ്പിച്ച സംസ്ഥാനതല ഫൈനൽ മത്സരത്തിലാണ് റേച്ചൽ എ വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം കരസ്തമാക്കിയതും ഞായറാഴ്ച നടന്ന പ്രതിഭ മത്സരത്തിൽ പങ്കെടുത്തതും. അതിരൂപതയിലെ മുട്ടട ഇടവകാംഗമാണ് ആറാം ക്ലാസ്സുകാരി റേച്ചൽ മരിയ റെജി.
രണ്ടാം പ്രാവശ്യമാണ് ലോഗോസ് പരീക്ഷയിൽ പങ്കെടുത്തതെങ്കിലും ഇത്രെയും വലിയൊരു നേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതിയില്ലെന്നാണ് റേച്ചൽ പറയുന്നത്.
ബി വിഭാഗത്തിൽനിന്ന് ചങ്ങനാശ്ശേരി അതിരൂപതയിൽനിന്നും അലീന ജീമോൻ, സി വിഭാഗത്തിൽനിന്ന് പാലാ രൂപതയിൽ നിന്നും അഞ്ജന, ഡി വിഭാഗത്തിൽനിന്നും നിമ ലിന്റോ, ഇ വിഭാഗത്തിൽനിന്നും തൃശ്ശൂർ രൂപതയിലെ ആനി ജോർജ്, എഫ് വിഭാഗത്തിൽ നിന്നും പാലക്കാട് രൂപതയിലെ ലൈല ജോൺ എന്നിവരാണ് മെഗാ ഫൈനലിൽ പ്രതിഭ പട്ടത്തിനായി മത്സരിക്കാനായി തിരഞ്ഞെടുക്കപ്പെട്ട വിജയികൾ.