Saturday, September 30, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Covid

കോവിഡ് രണ്ടാം തരംഗം: വൈദികരുടെയും കന്യാസ്ത്രീകളുടെയും മരണസംഖ്യയും വർധിക്കുന്നു

newseditor by newseditor
23 May 2021
in Covid, Live With Covid
0
കോവിഡ് രണ്ടാം തരംഗം: വൈദികരുടെയും കന്യാസ്ത്രീകളുടെയും മരണസംഖ്യയും വർധിക്കുന്നു
0
SHARES
55
VIEWS
Share on FacebookShare on TwitterShare on Whatsapp

TMC REPORTER

കോവിഡ് രണ്ടാം തരംഗത്തിൽ ഇതുവരെ 168 കത്തോലിക്കാ വൈദികരും 143 കന്യാസ്ത്രീകളും മരിച്ചതായി റിപ്പോർട്ട്. ഒരു ദിവസം നാലുപേർ എന്ന ശരാശരിയിലാണ് മരണം സംഭവിക്കുന്നുവെന്നാണ് നിഗമനം. രണ്ടാം തരംഗം വ്യാപകമായ 2021 ഏപ്രിൽ 10 മുതൽ മെയ് 17 വരെ മരണമടഞ്ഞ പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും പട്ടിക ഇന്ത്യൻ കറന്റ്സ് മാസികയുടെ എഡിറ്റർ റവ. ഫാ. സുരേഷ് മാത്യു തയ്യാറാക്കിയിട്ടുണ്ട്.

പോണ്ടിച്ചേരി-കടലൂർ ആർച്ച്ബിഷപ് ആന്റണി ആനന്ദരായർ, മധ്യപ്രദേശിലെ ജാബുവ രൂപത ബിഷപ്പ് ബേസിൽ ഭൂരിയ, സാഗർ രൂപത മുൻ ബിഷപ് ജോസഫ് നീലങ്കാവിൽ എന്നിവരും മരിച്ചവരുടെ പട്ടികയിൽപ്പെടുന്നു. വൈദികരിൽ 60ലധികം പേർ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നുള്ളവരാണ്. ഈശോസഭക്കാണ് ഏറ്റവും കൂടുതൽ വൈദികർ നഷ്ടമായത് – 24 പേർ. മഹാമാരിയുടെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മരണങ്ങളുടെ പട്ടിക അപൂർണമായതിനാൽ ഈ പട്ടികയും അപൂർണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സമയബന്ധിതമായ വൈദ്യസഹായം ലഭിക്കാതെ നിരവധി വൈദികരും മരിക്കുന്ന അവസ്‌ഥ ഭയാനകമാണെന്ന് ജബൽപൂർ ബിഷപ് ജെറാൾഡ് അൽമേഡ അഭിപ്രായപ്പെട്ടു. രാജ്യത്ത് പുരോഹിതന്മാരും പൗരോഹിത്യത്തിലേക്കുള്ള വിളിയും വളരെ വിരളമായ കാലത്ത് ഇത്രയധികം വൈദികരുടെ വേർപാട് ഞെട്ടലുളവാക്കുന്നു. അവർ തനിച്ചല്ലെന്ന് ഉറപ്പ് നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിപത്തിനെ മറികടക്കാൻ വൈദികൻ തൻ്റെ മാനസികാരോഗ്യം സംരക്ഷിക്കുകയും പോസിറ്റീവായി നിലനിർത്തുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ വർഷത്തെ ആദ്യ തരംഗത്തിൽ രൂപതയിലെ ഒരു പുരോഹിതൻ മരണപ്പെട്ടപ്പോൾ, പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമായി ഒരു ക്വാറന്റൈൻ കേന്ദ്രം ആരംഭിച്ചു. അവരുടെ ചികിത്സ ഉറപ്പുവരുത്തുന്നതിനും രോഗകാലയളവിൽ അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനുമായാണ് ഇത്തരമൊരു ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. ഇവിടെ എത്തുന്ന സന്യസ്തരെ പരിപാലിക്കാൻ നാല് നഴ്‌സുമാർ ഡ്യൂട്ടിയിലുണ്ട്. ഒരു ഡോക്ടറും അവരെ ദിവസവും സന്ദർശിക്കാറുണ്ട്.

“ചെറിയ പനിയോ തലവേദനയോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ ഈ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ അടിസ്ഥാന മെഡിക്കൽ സൗകര്യങ്ങളും ഓക്സിജനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. രോഗം ഗുരുതരമായവരെ മാത്രമേ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റുകയേ ഉള്ളൂ. മറ്റുള്ളവർ സുഖം പ്രാപിക്കുന്നതുവരെ ഞങ്ങൾ അവരെ പരിപാലിക്കുന്നു, ”ബിഷപ്പ് അൽമേഡ പറഞ്ഞു. കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യാത്ത ഒരു കന്യാസ്ത്രീ മരണത്തിനു കീഴടങ്ങി. പ്രാഥമിക ഘട്ടത്തിൽ ശരിയായ പരിചരണം ലഭിക്കാത്തതിനാലാണ് ഈ അവസ്‌ഥ ഉണ്ടായതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

മോശം മാനസികാരോഗ്യവും പുരോഹിതന്മാർക്കിടയിൽ ഒരു പ്രധാന പ്രശ്നമായി മാറുന്നുണ്ട് എങ്കിലും രോഗബാധ തന്നെയാണ് മരണകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിക്ക പുരോഹിതന്മാരും ഇത്തരം സാഹചര്യങ്ങളിൽ ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്നുണ്ട്. ലോക്ക്ഡൗൺ കാലയളവിൽ വിശ്വാസികളുമായുള്ള അവരുടെ സമ്പർക്കം നഷ്ടമായിരുന്നു. അജപാലന ദൗത്യത്തിനായി വര്ഷങ്ങളോളം പരിശീലനം നേടിയവരാണ് ഇപ്പോൾ നിയന്ത്രണങ്ങൾക്ക് കീഴിലായതെന്ന് ഓർക്കുക. വിശുദ്ധ വാരത്തിൽ ജീവൻ പണയപ്പെടുത്തിയാണ് പലരും തിരുക്കർമങ്ങൾ പൂർത്തീകരിച്ചത്.

രണ്ടാം ഘട്ടത്തിൽ മാത്രം 143 കന്യാസ്ത്രീകൾക്കും ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 30 കന്യാസ്ത്രീകൾ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും സ്കൂളുകളുമായോ ആശുപത്രികളുമായോ ബന്ധപ്പെട്ട മലയാളികളാണ്. ഈ കന്യാസ്ത്രീകളിൽ ഭൂരിഭാഗവും തുടക്കത്തിൽ സ്വയംചികിത്സ നേടിയിരുന്നുവെന്നും എന്നാൽ കാലക്രമേണ സ്ഥിതി വഷളാകുകയും തുടർചികിത്സയ്ക്ക് അവസരം ലഭിച്ചപ്പോൾ സമയം വൈകിപ്പോയിരുന്നു എന്നും അറിയുന്നു.

സമൂഹത്തിൽ, പ്രത്യേകിച്ച് കുഷ്ഠരോഗികൾക്കിടയിൽ മികച്ച സേവനം ചെയ്യുന്ന മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി സഭയിലെ പന്ത്രണ്ട് കന്യാസ്ത്രീകളാണ് വേർപെട്ടവരുടെ പട്ടികയിൽ ഒന്നാമത്. ലക്ഷണങ്ങൾ ഇല്ലാതിരിക്കുക, പ്രായാധിക്യം, മറ്റ് രോഗങ്ങൾ ഇല്ലാതിരിക്കുക – ഈ മൂന്നു വസ്തുതകളാണ് ഇവർക്കിടയിൽ മരണനിരക്ക് കൂടാൻ കാരണം. മരണം ഒരു യാഥാർത്ഥ്യമാണ്. കോവിഡ് കാലയളവിൽ ഇത്രയധികം മരണം സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

കോവിഡിനെ അതിജീവിച്ച സുപ്രീം കോടതിയിലെ മുതിർന്ന മലയാളി അഭിഭാഷക സിസ്റ്റർ ജെസ്സി കുര്യൻ കന്യാസ്ത്രീകൾക്കിടയിലെ ഉയർന്ന മരണനിരക്കിനെ കുറിച്ച് അന്വേഷണം നടത്തി. അവരിൽ പലരും വിദൂര പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരാണ്. മികച്ച ആരോഗ്യസൗകര്യങ്ങളുടെയും രോഗനിർണയ സൗകര്യങ്ങളുടെയും തുടർചികിത്സയുടെയും അപര്യാപ്തത ഒരു പരിധിവരെയുണ്ട്.

സമർപ്പിതർക്കിടയിലെ ഭയാനകമായ മരണനിരക്ക് ശ്രദ്ധയിൽപ്പെട്ടതോടെ, വിവിധ സന്യാസ സമൂഹങ്ങൾ തങ്ങളുടെ ഇടയിലെ കോവിഡ് ബാധിതർക്ക് മെഡിക്കൽ സമൂഹവുമായി നിരന്തരം ആശയവിനിമയം നടത്താനും വേണ്ട മുൻകരുതലും തുടര്ചികിത്സയും ലഭ്യമാക്കുവാനും ശ്രദ്ധ ചെലുത്തുകയാണ് . പല സ്‌ഥലങ്ങളിലും വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. പകർച്ചവ്യാധിയിൽ നിന്ന് ഒഴിവാകാനും രോഗം ബാധിച്ചാൽ അതിനെ നേരിടാനും തക്കവിധം അവരെ ഉത്തേജിപ്പിക്കുകയാണ് ലക്‌ഷ്യം. നമ്മുടെ പ്രാർഥനയിൽ സമർപ്പിതരുടെ സേവനത്തെയും ആരോഗ്യത്തെയും ഉൾപ്പെടുത്താം. അവർക്കുമേൽ ദൈവകരുണ വർഷിക്കപ്പെടുവാനും തീക്ഷ്ണമായി പ്രാർഥിക്കാം..

Previous Post

തിരുവനന്തപുരത്തു നിന്നും ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി ഡോ. സുജൻ അമൃതം

Next Post

“KRLCC കേരളസമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം” ആർച്ച്ബിഷപ് സൂസപാക്യം

Next Post
“KRLCC കേരളസമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം” ആർച്ച്ബിഷപ് സൂസപാക്യം

"KRLCC കേരളസമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യം" ആർച്ച്ബിഷപ് സൂസപാക്യം

No Result
View All Result

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
  • ലത്തീൻ പൈതൃകത്തിലും പാരമ്പര്യത്തിലും അഭിമാനമുള്ളവരാകുക: ബിഷപ്പ് ക്രിസ്തുദാസ്

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികൾക്കായി പഠനശിബിരം നടത്തി
  • മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം നടന്നു.
  • ലോഗോസ് മൊബൈൽ ഗെയിം ആപ്പ് 2023 വിജയികളെ പ്രഖ്യാപിച്ചു.
  • അദ്ധ്യാപകൻ എപ്പോഴും വിദ്യാർത്ഥിയായിരിക്കണം: ആർ സി സ്കൂൾ അദ്ധ്യാപകരോട് ബിഷപ് ക്രിസ്തുദാസ്
September 2023
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
« Aug    
  • Archbishop Life
  • Demo
  • Episcopal Ordination
  • Home
  • Personality
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Personality

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.