Sunday, June 4, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

ലോകമാധ്യമദിനം: “വന്ന് കാണുക” വചനഭാഗം ആസ്പദമാക്കി പാപ്പയുടെ സന്ദേശം

newseditor by newseditor
12 June 2021
in Announcements, With the Pastor
0
ലോകമാധ്യമദിനം: “വന്ന് കാണുക” വചനഭാഗം ആസ്പദമാക്കി പാപ്പയുടെ  സന്ദേശം
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp


ജനങ്ങള്‍ എവിടെ എങ്ങനെയായിരിക്കുന്നോ, അങ്ങനെതന്നെ അവരെ കണ്ടുമുട്ടി സംവദിക്കുക.

പ്രിയ സഹോദരീ സഹോദരന്മാരെ,
“വന്ന് കാണുക” എന്ന ക്ഷണം യേശുവിന്‍റെ ശിഷ്യന്മാരുമായുള്ള ചലനാത്മകമായ അഭിമുഖങ്ങളില്‍ ഒന്നും, മനുഷ്യര്‍ തമ്മിലുള്ള അകൃത്രിമമായ സംവേദന രീതികളില്‍ ഒന്നുമാണ്. ‘ചരിത്രമാകുന്ന ജീവിതമെന്ന’ സത്യം പ്രചരിപ്പിക്കാന്‍ (24 ജനുവരി 2020-ലെ ആഗോളവാര്‍ത്താവിനിമയ ദിനത്തിലെ സന്ദേശത്തില്‍ നിന്നുമുള്ള റഫറന്‍സ്). “നേരത്തെതന്നെ നമുക്കറിയാം” എന്ന അലംഭാവപൂര്‍വ്വമായ മനഃസ്ഥിതിയില്‍നിന്നും നാമെല്ലാവരും മാറി മുന്നോട്ട് പോവേണ്ടതായിരിക്കുന്നു. ഇതിന് പകരം, ചിലപ്പോഴെങ്കിലും നമ്മള്‍ തന്നെ ആശ്ചര്യപ്പെട്ട് പോവുന്ന രീതിയില്‍ കേള്‍ക്കുകയും, കാണപ്പെടുകയും ചെയ്യുന്ന, ജീവിക്കുന്ന മനുഷ്യരുടെ കഥകളും കാര്യങ്ങളും അറിയാനായി നമ്മള്‍ തന്നെ അവരെ അവര്‍ എവിടെയായിരിക്കുന്നുവോ, അവിടെപോയി അഭിമുഖീകരിക്കുകയും സംവദിക്കുകയും വേണം, അതിനായി നമ്മള്‍ നമ്മുടെ സമയം കണ്ടെത്തുകയും ഉപയോഗിക്കുകയും വേണം. 2010-ല്‍ വാഴ്ത്തപ്പെട്ട സ്പാനിഷ് പത്രപ്രവര്‍ത്തകനായ മാന്വേല്‍ ലോസാനോ ഗാരീഡോ (1920-1971) തന്‍റെ സഹപത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശമിങ്ങനെയായിരുന്നു. “നിങ്ങള്‍ കാണുന്നത് കാണുവാനായി വിസ്മയ കൗതുകങ്ങളോടെ വേണം നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കുവാന്‍…നിങ്ങള്‍ വസ്തുക്കളെ സ്പര്‍ശിക്കുന്നത് അവയുടെ നൂതനത്വവും ചേതനയും ഓജസ്സും അറിയുവാന്‍ വേണ്ടിയായിരിക്കണം. കാരണം, എന്നാല്‍ മാത്രമേ മറ്റുള്ളവര്‍ നിങ്ങളെഴുതിയത് വായിക്കുമ്പോള്‍ അവര്‍ക്ക് ജീവന്‍റെ ചൈതന്യത്തിന്‍റെ ഊര്‍ജസ്വലമായ ആ അത്ഭുതം സ്പര്‍ശിച്ചറിഞ്ഞ് ആസ്വദിക്കാനായി സാധിക്കുകയുള്ളൂ. ആയതിനാല്‍, ഈ വര്‍ഷത്തെ എന്‍റെ ഈ സന്ദേശം ഞാന്‍ ‘വന്നു കാണുക’ എന്ന ക്ഷണത്തിന് സമര്‍പ്പിക്കാനാഗ്രഹിക്കുന്നു. കാരണം, വ്യക്തവും സ്പഷ്ടവും സത്യസന്ധവുമായ എല്ലാ ആശയ-വാര്‍ത്താവിനിമയങ്ങള്‍ക്കും പ്രചോദന പ്രേരകങ്ങളായി വര്‍ത്തിക്കാനിതിന് ഊര്‍ജ്ജമുണ്ട് – അത് പത്രമാസികകളിലാവട്ടെ, ഇന്‍റര്‍നെറ്റിലാവട്ടെ, പള്ളികളിലെ ദൈനംദിന പ്രഭാഷണങ്ങളിലാവട്ടെ, ഏതിലുമാവട്ടെ…. ഗലീലി കടല്‍ തീരങ്ങളിലും ജോര്‍ദ്ദാന്‍ നദീതടങ്ങളിലും നിന്നും ആരംഭിച്ച അഭിമുഖസമാഗമങ്ങളിലൂടെ ക്രിസ്തീയ വിശ്വാസം പടര്‍ന്ന് പ്രചരിച്ചതും ഇങ്ങനെ തന്നെയാണ് – വന്നു കാണുക എന്ന ക്ഷണത്തിലൂടെ. “നിരത്തുകളിലേക്കിറങ്ങുക” വാര്‍ത്താവിനിമയവിതരണത്തിലെ ഇപ്പോഴത്തെ പ്രധാന പ്രശ്നത്തിലേക്ക് നമുക്കാദ്യം ശ്രദ്ധ തിരിക്കാം.

അന്തര്‍ലീനോദ്ദേശ്യങ്ങളുള്ള ചില പ്രത്യേക രീതികളിലുള്ള ആഖ്യാനങ്ങളും വിവരണങ്ങളും റേഡിയോ, ടി.വി., പത്രങ്ങള്‍, ഇന്‍റര്‍നെറ്റ് എന്നീ മാധ്യമങ്ങളില്‍ കൂടുതല്‍ സ്ഥാനം പിടിക്കുന്നതിന്‍റേയും, മൗലികമായ അന്വേഷണാത്മക വാര്‍ത്താവിവരണങ്ങള്‍ അതിന്‍റെ പേരില്‍ ഒഴിവാക്കപ്പെടുന്നതിന്‍റേയും ആപത്ത് സൂചനകള്‍, ദീര്‍ഘദൃഷ്ടികളും, ഉള്‍ക്കാഴ്ചയുള്ളവരുമായ പ്രഗല്‍ഭര്‍ വളരെനാളായി നമ്മളെ അറിയിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഈ രീതികള്‍, താഴേക്കിടയിലെ സത്യാവസ്ഥകളും സാമൂഹിക വ്യവസ്ഥകളിലെ അഭൂതപൂര്‍വ്വമായ ചെറുതും വലുതുമായ വ്യതിയാനങ്ങളും, മനുഷ്യരുടെ ദൈനംദിന കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ ജീവിതങ്ങളെ ഒപ്പിയെടുക്കുന്നതില്‍ വിജയിക്കാന്‍ സാധ്യതകള്‍ കുറവാണെന്നനുമാനിക്കാം. പ്രസാരണ-പ്രസിദ്ധീകരണ വ്യവസായത്തിലെ ഇപ്പോഴുള്ള പ്രതിസന്ധികള്‍ വിരല്‍ ചൂണ്ടുന്നത്, വ്യക്തിയുടെയോ, സ്ഥാപനങ്ങളുടെയോ, സാമൂഹ്യ മാധ്യമങ്ങളിലെ കമ്പ്യൂട്ടറുകളിലൂടെ മാത്രം സൃഷ്ടിക്കപ്പെടുന്ന സംഭവവിവരണങ്ങളാണ് – “നിരത്തിലേക്കിറങ്ങുകയോ”, ജനങ്ങളെ മുഖാഭിമുഖം കാണാതെ, സംസാരിക്കാതെ, സംഭവപരമ്പരകള്‍, സാഹചര്യങ്ങള്‍ ശരിയാണോ, സത്യമാണോയെന്ന് ഒന്ന് വ്യക്തമാക്കാന്‍ പോലും സാധിക്കാതെ പടച്ചുവരുന്ന വിവരണങ്ങള്‍. നമ്മള്‍ നിരത്തിലിറങ്ങി ജനങ്ങളെ അഭിമുഖീകരിക്കുന്ന രീതികള്‍ അവലംബിച്ചില്ലെങ്കില്‍, നമ്മള്‍ സാങ്കേതിക വിദ്യകളിലഭിരമിക്കുന്ന വെറും കാഴ്ചകാരായി മാറുമെന്ന ആപത്ത് നിലനില്‍ക്കുന്നു. ഏതൊരു സാങ്കേതിക ഉപകരണസാമഗ്രികളും നമ്മളെ ‘നിരത്തിലിറങ്ങാനും’, അല്ലാതെ അറിയാന്‍ സാധിക്കാത്ത വസ്തുതകളെ നേരിട്ട് പോയി അറിയാനും, മുഖാഭിമുഖം സംവദിച്ച് മനസ്സിലാക്കാനും സഹായിക്കുകയോ പ്രചോദിപ്പിക്കുകയോ വേണ്ടതാണെന്ന് വേണം മനസ്സിലാക്കാന്‍.
“സുവിശേഷങ്ങള്‍ വാര്‍ത്താവിശേഷങ്ങളാവുമ്പോള്‍”

ജോര്‍ദ്ദാന്‍ നദീതടങ്ങളില്‍വച്ച് ജ്ഞാനസ്നാനം സ്വീകരിച്ചതു മുതല്‍, തന്നെ ജിജ്ഞാസാപരമായി പിന്തുടര്‍ന്ന അനുയായികളോട് യേശു ആദ്യമായുച്ചരിച്ചത് ‘വന്നു കാണുക’ എന്ന വാക്കുകളാണ് (വി. യോഹ. 1:39). ഈ വാക്കുകളിലൂടെ താനുമായുള്ള ഒരു സ്നേഹാധിഷ്ഠിത ബന്ധത്തിലേക്കാണവരെ യേശു ക്ഷണിച്ചത്. പിന്നീട് അന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം, വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിച്ചശേഷം വി. യോഹന്നാന്‍ തന്‍റെ സുവിശേഷ രചനയിലേക്ക് തിരിഞ്ഞപ്പോള്‍, തന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരുപാട് സന്ദര്‍ഭങ്ങളും, സംഭവങ്ങളും വിവരിക്കുന്നത് നമുക്ക് മനസ്സിലാക്കി തരുന്നത്, അദ്ദേഹം അതിലെല്ലാം ഒരുയര്‍ന്ന ‘വാര്‍ത്താമൂല്യം’ ദര്‍ശിച്ചു എന്നതും അതിലുപരി ആ സാഹചര്യസന്ദര്‍ഭങ്ങളില്‍ വി. യോഹന്നാന്‍ വ്യക്തിപരമായി സന്നിഹിതനായിരുന്നു എന്നതാണ് ‘അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു’ വി. യോഹന്നാന്‍ ഓര്‍ത്തെടുക്കുന്നു ഏകദേശം വൈകുന്നേരം ‘നാല് മണിയായി കാണും’. അടുത്ത ദിവസം – വി. യോഹന്നാന്‍ വീണ്ടും നമ്മോട് പറയുന്നു – നഥാനിയിലിനോട് ഫിലിപ്പ് പ്രവാചകനെ കണ്ടുമുട്ടിയത് വിവരിക്കുമ്പോള്‍ – നഥാനിയേലിന് സംശയമുണരുന്നു – ‘നസറത്തില്‍ നിന്നെന്തെങ്കിലും നന്മ ഉല്‍ഭവിച്ചു വരുമോ’ എന്ന്. ഫിലിപ്പ് യാതൊരു വാദഗതികളുമുപയോഗിച്ച് നഥാനിയേലിനെ ജയിക്കാന്‍ ശ്രമിക്കാതെ അവനോട് പറയുന്നത് ‘വന്നു കാണുക’ എന്നു മാത്രമാണ്. അങ്ങനെ ചെന്നു കണ്ട നഥാനിയേലിന്‍റെ ജീവിതം ആ നിമിഷം മുതല്‍ മാറ്റിമറിക്കപ്പെട്ടു. അങ്ങനെയാണ് ക്രിസ്തീയ വിശ്വാസം പുലരുന്നതും, ആരംഭിക്കുന്നതും – അത് കിംവദന്തികളിലോ, കേട്ടു കേള്‍വികളിലോ അല്ല – പക്ഷേ നേരിട്ടനുഭവങ്ങളിലും, അടുത്തറിഞ്ഞ് ശക്തിപ്പെടുന്ന അവബോധങ്ങളിലും ആണ്. സമരിയാക്കാരി സ്ത്രീയോട് അവരുടെ നാട്ടുകാര്‍, യേശു അവരുടെ ഗ്രാമത്തില്‍ ജീവിച്ചതിന് ശേഷം പറഞ്ഞതിങ്ങനെയാണ് – “ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് നിന്‍റെ വാക്കുമൂലമല്ല. കാരണം ഞങ്ങള്‍ തന്നെ നേരിട്ട് ശ്രവിക്കുകയും, ഇവനാണ് യഥാര്‍ത്ഥത്തില്‍ ലോകരക്ഷകന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു (വി. യോഹന്നാന്‍ 4:42). “വന്നു കാണുക” എന്നത് ഒരു സാഹചര്യത്തെ, സന്ദര്‍ഭത്തെ മനസ്സിലാക്കാന്‍ ഏറ്റവും ലളിതസുന്ദരമായ ഒരു മാര്‍ഗ്ഗമാണ്. എല്ലാ സന്ദേശങ്ങളുടെയും പരീക്ഷകള്‍ക്കുതകിയ ഏറ്റവും സത്യസന്ധമായ രീതിയാണ്, കാരണം – തിരിച്ചറിയാന്‍, നമ്മുടെ മുന്‍പിലുള്ള വ്യക്തി നമ്മളോട് തുറന്ന് സംസാരിക്കാന്‍, അവരുടെ സത്യസന്ധമായ സാക്ഷ്യം നമ്മിലെത്താന്‍ നമ്മള്‍ അവരെ ചെന്നു കണ്ട് മുഖാഭിമുഖം ഇടപെടുകതന്നെ വേണം.

ധൈര്യശാലികളായ കുറേ പത്രപ്രവര്‍ത്തകര്‍ക്ക് നന്ദി

പരമാര്‍ത്ഥങ്ങളെ അടയാളപ്പെടുത്തി വിവരിക്കേണ്ടതിനാല്‍ – പത്രപ്രവര്‍ത്തനം നടത്തുന്നതിന് അവശ്യം വേണ്ട ഒരു കഴിവാണ് വേറെ ആരും കടന്നുചെല്ലാനായി ആലോചിക്കുകപോലും ചെയ്യാത്ത ഇടങ്ങളിലേക്ക് കടന്നു ചെല്ലുക എന്നത്. പുറപ്പെടാനും വേണ്ട ഒരുങ്ങലും, കാണുവാനും വീക്ഷിക്കാനുമുള്ള അദമ്യമായ ആഗ്രഹവും. തങ്ങളുടെ ജീവിതങ്ങള്‍ക്കുള്ള അപകട, ആപത്ത് സാധ്യതകളും തിരിച്ചറിഞ്ഞിട്ടുപോലും തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ദൈനംദിനം, നിരന്തരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന – പത്രപ്രവര്‍ത്തകര്‍, പത്രാധിപ പ്രസാധകര്‍, ക്യാമറ വിദഗ്ദര്‍, സംവിധായകര്‍ – അങ്ങനെയുള്ള എല്ലാവരോടും അവരുടെ സ്ഥൈര്യമായ നിര്‍ഭയത്വത്തിനും, പ്രതിജ്ഞാബദ്ധതയ്ക്കും നമ്മള്‍ നന്ദിയുള്ളവരായിരിക്കാന്‍ കടപ്പെട്ടവരാണ്. പരിഗണിക്കപ്പെടാതിരിക്കുമായിരുന്ന യുദ്ധങ്ങളില്‍ ചിലതെങ്കിലും, പ്രകൃതിക്കും, പാവപ്പെട്ടവര്‍ക്കുമെതിരേ പലയിടങ്ങളില്‍ സംഭവിക്കുന്ന അനീതികളും, അടിച്ചമര്‍ത്തലുകളും ലോകത്തിന്‍റെ പലയിടങ്ങളിലും പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ കാലാകാലങ്ങളായി സഹിക്കുന്ന കഷ്ടപ്പാടുകളുമെല്ലാം – ഇവയെല്ലാം ഇവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് നാമെല്ലാവരും ബോധവാന്മാരാവുന്നത്. ഇങ്ങനെയുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ മാഞ്ഞുപോവുക അല്ലെങ്കില്‍ ദുര്‍ബലപ്പെടുക എന്നത് കേവലം പത്രപ്രവര്‍ത്തന മണ്ഡലത്തിന് മാത്രമല്ല, മറിച്ച് സമൂഹങ്ങള്‍ക്കും, സകല ജനാധിപത്യങ്ങള്‍ക്കും തീരാനഷ്ടങ്ങളായി തീര്‍ന്നേനേ. സകല മനുഷ്യകുലത്തിന് തന്നെ അതൊരു വീര്യം കെടുത്തി ദരിദ്രാവസ്ഥയിലെത്തിക്കുമായിരുന്ന ഒരു വിപത്തായി മാറിപോകുമായിരുന്നു.

ലോകത്തിലുരുത്തിയിരുന്ന ചില സംഭവങ്ങളിലെങ്കിലും, പ്രത്യേകിച്ച് ഇപ്പോഴുള്ള ഈ മഹാമാരിയുടെ സമയത്താണ് എങ്കില്‍പോലും, വാര്‍ത്താവിനിമയവിതരണ മണ്ഡത്തിലുള്ളവരെ ‘വന്നു കാണുക’ എന്ന് ക്ഷണിക്കുന്നുണ്ട്. രണ്ട് കണക്കുപുസ്തകങ്ങളെപ്പോഴും സൂക്ഷിക്കുന്ന സമ്പന്ന രാജ്യങ്ങളുടെ വീക്ഷണ കോണുകളിലൂടെയും ഭൂതക്കണ്ണാടികളിലൂടെയും മാത്രം എല്ലാ പ്രതിസന്ധികളെയും ഈ മഹാമാരിയേയും നോക്കിക്കാണുന്ന തരത്തിലുള്ള വാര്‍ത്താകുറിപ്പുകളുടെ ആപത്ത് സൂചനകള്‍ നമ്മുടെ മുന്‍പിലുണ്ട്. ഉദാഹരണത്തിന്, കൂടുതല്‍ ദരിദ്രരായ ജനങ്ങളെ രോഗപ്രതിരോധ കുത്തിവെയ്പ്പില്‍നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നത് ആഫ്രിക്കയിലെയും, ലാറ്റിനമേരിക്കയിലെയും, ഏഷ്യയിലെയും ദരിദ്ര ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ ചികിത്സയ്ക്ക് വേണ്ടി ചിലപ്പോഴെങ്കിലും മരണം വരെ കാത്തുനില്‍ക്കേണ്ടി വരുന്നത് വേറെ ഏത് മേഖലയിലുള്ളവരാണ് നമ്മെ ബോധവാന്മാരാക്കുക? ആഗോളതലത്തില്‍ തന്നെ നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തിക ഭിന്നതകള്‍, കോവിഡിനെതിരായ രോഗപ്രതിരോധ കുത്തിവെയ്പ്പുകളുടെ വിതരണത്തിന്‍റെ നയങ്ങള്‍ രൂപീകരിക്കപ്പെടുന്നതിന്‍റെ ആപത്ത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ടല്ലോ. അങ്ങനെ സംഭവിക്കുമ്പോള്‍ ദരിദ്രര്‍ എപ്പോഴും പിന്തള്ളപ്പെടുകയും, അവസാനം മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്നത്, “സാര്‍വ്വത്രിക ആരോഗ്യപരിപാലനം” തത്ത്വത്തിലെല്ലാവരും സമ്മതിച്ചിട്ടുള്ളതാണെങ്കിലും യഥാര്‍ത്ഥ തലത്തിലെത്തുമ്പോള്‍ കീഴ്മേല്‍ മറിഞ്ഞു പോവുന്നതിന്‍റെ ഉത്തമോദാഹരണമാണ്. എങ്കിലും സമൃദ്ധിയിലും സമ്പന്നതയിലും ജീവിക്കാന്‍ സൗഭാഗ്യപ്പെട്ടവരുടെ കാഴ്ചയുടെയും അവബോധത്തിന്‍റെയും തലങ്ങളില്‍ – കുറേ കുടുംബങ്ങള്‍ ദാരിദ്ര്യത്തിലേക്ക് വഴുതി വീഴുന്നത് പലപ്പോഴും മറയ്ക്കപ്പെടുന്നു – അതൊരു സാമൂഹിക വിപത്തായിട്ടു പോലും…ദരിദ്രര്‍ ഒരു പൊതി ഭക്ഷണസാധനങ്ങള്‍ക്കുവേണ്ടി ജീവകാരുണ്യ സ്ഥാപനങ്ങളുടെ മുന്‍പില്‍ വരിവരിയായി നിന്ന് കൈനീട്ടുന്നത് ഒരു നാണക്കേടായി പോലും കരുതാത്തത് ഒരു വാര്‍ത്തയേ അല്ലാതാവുന്നു.

ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളും ചതിക്കുഴികളും

ഇന്‍റര്‍നെറ്റിന് അതിന്‍റെ കണക്കറ്റ സാമൂഹിക മാദ്ധ്യമ ആവിഷ്ക്കാര ശക്തികളാല്‍ വാര്‍ത്തകളുടെ വിതരണത്തിലും പങ്ക് വെക്കലുകളിലും ഒരുപാട് വിസ്തൃതികളും ശേഷികളും വര്‍ദ്ധിക്കാനാകുമെന്ന് ഉറപ്പാണല്ലോ. അത് ലോകത്തിേല്‍ ഒരുപാട് കണ്ണുകളുള്ളതിനാലും, ഇടതടവില്ലാതെ ചിത്രങ്ങളും, കുറിപ്പുകളും പങ്കുവെയ്ക്കപ്പെടുന്നതിനാലുമാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ നമുക്ക് നല്‍കുന്ന സാധ്യതകള്‍ അപാരമാണ് – പ്രത്യേകിച്ച് സമയോചിതമായി ലഭിക്കുന്ന – ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കുന്ന – സ്ഥിതിവിവരണക്കുറിപ്പുകള്‍. ഇത്തരുണത്തില്‍ ലോകത്തില്‍ പലയിടത്തും നടന്ന അത്യാഹിത-അടിയന്തിര സാഹചര്യങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗകര്യങ്ങളാല്‍ ആ സാഹചര്യങ്ങള്‍ ലോകത്തിന് മുമ്പ് വെളിവാക്കപ്പെട്ടതും, ഔപചാരിക വിവരങ്ങള്‍ പ്രചരിപ്പിക്കാനായതും നമുക്കോര്‍ക്കാം. ഇന്‍റര്‍നെറ്റ് വളരെ പ്രാഭവമുള്ള ഒരു ഉപകരണ സാമഗ്രി ആയതിനാലും, അതിന്‍റെ സാധ്യതകള്‍ ബഹിര്‍മുഖമായതിനാലും, നമ്മളേവരും അതിനെ വളരെ ഉത്തരവാദപ്പെട്ട രീതിയില്‍ ഉപയോഗിക്കേണ്ടതുമാണ്. ഉപഭോക്താവെന്ന നിലയിലും ഉടമസ്ഥനെന്ന നിലയിലും. നമുക്കെല്ലാവര്‍ക്കും, യാഥാസ്ഥിതിക മാധ്യമങ്ങളില്‍നിന്നും മറഞ്ഞുപോകുന്ന സംഭവങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് വഴി സാക്ഷികളാവാനും, സമൂഹത്തിന് കുറേയധികം സംഭവവിവരണങ്ങളും, സത്യാവസ്ഥകളും പങ്കുവെയ്ക്കാനും, സകാരാത്മങ്ങളായ കഥകള്‍ വിവരിക്കാനുമുതകുന്നു ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍. ഇതേ ഇന്‍റര്‍നെറ്റ് വഴി തന്നെ, നമ്മള്‍ കാണുന്നതും, സാക്ഷ്യം വഹിക്കുന്നതുമായ എല്ലാ സംഭവങ്ങളും വിവരിച്ച് നല്‍കാനും, മറ്റുള്ളവരുമായ് പങ്കുവെക്കുവാനും നമുക്കാവുന്നുണ്ട്.

അതേസമയം തന്നെ, വഴിതെറ്റിക്കുന്നതും, അസത്യവുമായ കാര്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അതിവേഗം പങ്കുവെയ്ക്കപ്പെടുന്നതിനും നമ്മള്‍ സാക്ഷികളാവുന്നുണ്ടല്ലോ. പലപ്പോഴും ഇത്തരത്തിലുള്ള അസത്യപ്രചരണങ്ങള്‍ സ്വയമാരാധനയ്ക്കും സ്വയംലാഭത്തിനും വേണ്ടി മാത്രമാകുന്നുവെന്നും നമ്മളറിയുന്നു. ഇങ്ങനെ വിമര്‍ശിക്കുന്നത് ഇന്‍റര്‍നെറ്റ് എന്ന സങ്കേതത്തെ തള്ളിക്കളയാനോ, ഒഴിവാക്കാനോ അല്ല, മറിച്ച് നമ്മുടെ ഉപയോഗം വിവേചനബുദ്ധിയിലധിഷ്ഠിതമായ വേര്‍തിരിച്ചറിയലുകള്‍ ഉപയോഗിച്ച് ശക്തിയാര്‍ജ്ജിക്കാന്‍ മാത്രമാണ്. നമ്മുടെ ആശയവിനിമയങ്ങള്‍ക്ക് നമ്മള്‍ തന്നെ ഉത്തരവാദികള്‍, നമ്മള്‍ നല്‍കുന്ന വിവരണങ്ങളും, അസത്യപ്രചരണത്തിന്‍റെമേല്‍ അപ്പോഴാണ് നമുക്ക് നിയന്ത്രണാധികാരം പ്രയോഗിക്കാനും, വെളിവാക്കാനും സാധിക്കുന്നതും. നാമെല്ലാവരും സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവരാണ് – പോകാനും, പോയി സാക്ഷ്യം വഹിക്കാനും, സത്യ സാക്ഷ്യം പങ്കുവെക്കാനും.

നേരിട്ട് കാണുന്നതിനെ ഒന്നിനും മാറ്റിവെയ്ക്കാനാവില്ല

ആശയ-വാര്‍ത്താവിനിമയ മേഖലയില്‍ വ്യക്തിപരമായി നേരിട്ട് കാണുന്നതിനെ പകരം വെക്കാനായ് ഒന്നുമില്ല എന്നതാണ് വസ്തുത. നമ്മള്‍ വാക്കുകളിലൂടെ മാത്രമല്ല ആശയവിനിമയം ചെയ്യുന്നത്: നമ്മുടെ കണ്ണുകളാലും, അംഗവിക്ഷേപങ്ങളാലും, നമ്മുടെ സ്വരഭേദങ്ങളാലും ശബ്ദധ്വനികളാലുമാണ്. യേശുവിനെ കണ്ടുമുട്ടിയവര്‍ അവനില്‍ ഹൃദയഹാരിയായി ദര്‍ശിച്ചത് അവന്‍റെ സത്യപ്രചാരത്തിലായിരുന്നൂ. എങ്കിലും അതിന്‍റെ പ്രഭാവസിദ്ധി – അവനെങ്ങനെ അവരെ നോക്കിയിരുന്നൂ, അവരോടെങ്ങനെ പെരുമാറിയിരുന്നൂ, അവനെങ്ങനെ എപ്പോള്‍ നിശബ്ദനായിരുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരുന്നു. അല്ലെങ്കില്‍ അവയൊന്നും അവനില്‍നിന്നും വേര്‍പ്പെടുത്തിയെടുക്കാനാവാതെ അഭേദ്യമായിരുന്നു. യേശുവിന്‍റെ ശിഷ്യര്‍ അവനെ ശ്രവിച്ചിരിക്കുക മാത്രമല്ല അവന്‍റെ സംസാരങ്ങളെ, സംസാരരീതികളെ വീക്ഷിക്കുമായിരുന്നു. വചനം അവതാരമെടുത്ത അവനില്‍ – യേശുവില്‍ വചനം ഒരു മുഖമെടുത്ത്, അദൃശ്യരൂപമായിരുന്ന ദൈവം തന്നെത്തന്നെ വെളിപെടുത്തി, ശ്രവ്യമാക്കി, സ്പര്‍ശയോഗ്യമാക്കപ്പെട്ടതായ് വി. യോഹന്നാന്‍ തന്നെ വെളിപെടുത്തുന്നു (1 യോഹന്നാന്‍ 1:1-13).

‘വചനം’ കാണപ്പെടുമ്പോഴാണ് കൂടുതല്‍ പ്രഭാവമുള്ളതാവുന്നത്; അനുഭൂതികളിലൂടെ ഹൃദയഹാരി യാവുമ്പോഴാണ് സംഭാഷണങ്ങളിലൂടെ വചനം വിളങ്ങുന്നതും. ഈ വസ്തുത മൂലം ‘വന്ന് കാണുക’ എന്ന ക്ഷണം അന്നും ഇന്നും പ്രബലമാണ്, സത്യസന്ധവുമാണ്.

നമുക്കറിയാം, നമ്മുടെ ഈ കാലഘട്ടത്തിലും എത്രമാത്രം പൊള്ളയായ വാഗ്പാടവങ്ങളാണ് നിറഞ്ഞ് കവിഞ്ഞ് പെരുകിയിരിക്കുന്നതെന്ന് – എല്ലാ മേഖലകളിലും – പൊതുജീവിതത്തില്‍, വ്യവസായവാണിജ്യമായാലും – രാഷ്ട്രീയത്തിലായാലും. വില്ല്യം ഷേക്സ്പിയറിന്‍റെ ‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ ആരംഭത്തില്‍ തന്നെ പറഞ്ഞ് വെച്ചിരിക്കുന്ന പോലെ – അവരോ ഇവരോ എല്ലാവരുമോ ഒരിക്കലും അളക്കാനാവാത്ത മാത്രയില്‍ ഒന്നുമില്ലായ്മയെ പറ്റി വിസ്തരിക്കുന്നൂ – രണ്ടിടങ്ങഴി പതിരില്‍ തിരഞ്ഞാല്‍ കിട്ടുന്നത് വെറും രണ്ട് തരി ഗോതമ്പ് മണികളും – മുഴുവന്‍ ദിനമെടുത്ത് തിരഞ്ഞാലും, ലഭിക്കുമ്പോള്‍ ചിലവഴിച്ച സമയത്തിന്‍റെ മൂല്യത്തിനെ കളിയാക്കുന്ന അളവിലെ ലഭിക്കൂ – ഇങ്ങനെ രൂക്ഷമായി വിമര്‍ശിക്കുന്ന ആ നാടകകൃത്തിന്‍റെ വരികള്‍ നമ്മള്‍ ക്രിസ്ത്യന്‍ സംവാദകര്‍ക്കും എപ്പോഴും ബാധകമാണ്. സുവിശേഷങ്ങളിലെ സദ്വാര്‍ത്തകള്‍ ലോകം മുഴുവന്‍ പകര്‍ന്നതും പടര്‍ന്നതും വ്യക്തികള്‍ തമ്മിലും, ഹൃദയങ്ങള്‍ തമ്മിലും നേരിട്ട് സംവദിച്ചത് മൂലമാണ് – അതിലൂടെ ലഭിച്ച ‘വന്നു കാണുക’ എന്ന ക്ഷണം സ്വീകരിച്ച് വന്നു കണ്ടപ്പോഴോ – പറഞ്ഞ പ്രതീക്ഷിച്ചതിലുമധികം ‘മനുഷ്യത്വം’ സൂക്ഷ്മ ദൃഷ്ടികളില്‍ വിളങ്ങി തെളിഞ്ഞു നിന്നൂ – യേശുവിന്‍റെ ദൃക്സാക്ഷികളായിരുന്നവരുടെ സംസാരങ്ങളിലും അംഗവിക്ഷേപങ്ങളിലും അതേ മനുഷ്യത്വം വിളങ്ങി തിളങ്ങിനിന്നു. എല്ലാ ഉപകരണത്തിനുമതിന്‍റേതായ മൂല്യമുണ്ടല്ലോ. താര്‍സൂസിലെ പോള്‍ എന്ന മഹാനായ സംവാദകന്‍ – അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ ഇമെയില്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അദ്ദേഹമത് ഉപയോഗിച്ച് കൂടുതല്‍ തലങ്ങളില്‍ സുവിശേഷം പ്രചരിപ്പിക്കുമായിരുന്നുവെന്നതാണ്. എങ്കിലും, അദ്ദേഹത്തിന്‍റെ സമകാലികരും സഹവര്‍ത്തികളും പൗലോസ് ശ്ലീഹായുടെ വിശ്വാസം, പ്രത്യാശ, ദീനാനുകമ്പയും, സഹാനുഭൂതിയും എല്ലാം കണ്ട് തന്നെയാണ് – അത് അവര്‍ പരസ്പരം സംസാരിച്ചിരുന്നപ്പോഴാണെങ്കിലും, ഒരു കൂട്ടായ്മയെ പൗലോസ് ശ്ലീഹാ അഭിസംബോധന ചെയ്യുമ്പോഴാണെങ്കിലും – അദ്ദേഹത്തിലാകൃഷ്ടരായതും, മാതൃക പിഞ്ചെന്നതും. ദൈവപിതാവിന്‍റെ അരൂപിയാല്‍ പൗലോസ് ശ്ലീഹാ സുവിശേഷ പ്രചരണത്തിനെത്തിയതും പ്രവര്‍ത്തിച്ചതും നേരിട്ടനുഭവിച്ചതും ദൃക്സാക്ഷികളാകുവാനും കൂടെയുണ്ടായിരുന്ന സമകാലികരായ ആദ്യകാല സുവിശേഷ പ്രചാരകര്‍ക്ക് അനുഭവിച്ചറിയാന്‍ സാധിച്ചത് എത്രയോ സത്യവത്തായതും, സ്വന്തം ജീവിതത്തിലെ എത്രയോ അര്‍ത്ഥവത്തായ രക്ഷാകര സന്ദേശമാണെന്നവര്‍ തിരിച്ചറിഞ്ഞൂ. എവിടെയെങ്കിലും ദൈവപുത്രന്‍റെ ഈ ദാസന് നേരിട്ട് എത്താന്‍ സാധിക്കാതിരുന്ന കൂട്ടായ്മകളിലേക്ക് തന്‍റെ വിശ്വസ്തനെ തന്നെയാണ് പൗലോസ് ശ്ലീഹാ അയച്ചിരുന്നത് (1 കോറി. 4:17). ക്രിസ്തുവിന്‍റെ ജീവിതസാക്ഷ്യം വിവരിച്ച് മാതൃകയായി ജീവിച്ച് തെളിയിക്കാനായി. വി. ഗ്രന്ഥങ്ങളിലെ പ്രവാചക ശബ്ദങ്ങള്‍ നിറവേറുന്നതിനെക്കുറച്ച് വിശദീകരിക്കുമ്പോള്‍, വി. അഗസ്തീനോസ് പറയുന്നത് “നമ്മുടെ കരങ്ങളിലാണ് പുസ്തകങ്ങളെങ്കില്‍, കണ്‍മുന്‍പിലാണ് സത്യം ആയിരിക്കുന്നത് (Sermo 360/B, 20). യേശുവുമായി നേരിട്ട് സംവദിച്ച് ജീവിതം മാറിമറിഞ്ഞവരുടെ ശക്തമായ സാക്ഷ്യങ്ങള്‍ നമ്മള്‍ സ്വീകരിക്കുമ്പോഴാണ് സുവിശേഷങ്ങള്‍ നമ്മുടെ ജീവിതദിനങ്ങളില്‍ സജീവമായി അവതരിക്കുന്നത്. ക്രിസ്തീയ ജീവിതമെന്ന വിശ്വാസത്തിലൂന്നിയ സാഹസിക ശൈലി, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളിലൂടെ ഇതുപോലെ ആസ്വാദ്യകരമായ രീതിയില്‍ ലോകജനതയോട് സംവദിക്കപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ നമ്മുടെ മുന്നിലുള്ള കടമ്പ നമ്മള്‍ വിളിക്കപ്പെട്ടിട്ടുള്ളത് ഇതേ ആസ്വാദ്യതയോടെ വിശ്വാസത്തിലൂന്നിയ സാഹസികമായ ക്രിസ്തീയ ജീവിതശൈലി നമ്മുടെ സഹോദരരേ അവരെവിടെയാണോ എങ്ങനെയാണോ അങ്ങനെ തന്നെ അവരെ കണ്ടുമുട്ടിയഭിമുഖീകരിച്ച് സംവദിക്കണമെന്നതിനാണ്.

പിതാവേ, ഞങ്ങളില്‍ നിന്നുതന്നെ ഞങ്ങള്‍ വിടുതല്‍ കരസ്ഥമാക്കി നിത്യസത്യാന്വേഷികളാകുവാന്‍ പഠിപ്പിക്കണമെ. മുന്‍വിധികളെ പ്രോത്സാഹിപ്പിക്കുവാനോ, സുക്ഷ്മതയില്ലാത്ത ദ്രുതഗതിയിലുള്ള ഉപസംഹരിക്കലുകള്‍ ഇല്ലാതെ, കടന്ന് ചെന്ന് വീക്ഷിക്കുവാനും, ശ്രവിക്കാനും ഞങ്ങളെ പഠിപ്പിക്കണമെ. വേറെയാരും തന്നെ പ്രവേശിച്ചിരിക്കാനിടയില്ലാത്തയിടങ്ങളിലേക്ക് എപ്പോഴും കടന്ന് ചെല്ലുവാനും, മനസ്സിലാക്കേണ്ടവയെല്ലാം മനസ്സിലാക്കുന്നതിനു ആവശ്യമായ മുഴുവന്‍ സമയവും ചിലവഴിക്കാനും, അവശ്യം വേണ്ടവയിലെല്ലാം ശ്രദ്ധ ചെലുത്താനും, വ്യര്‍ത്ഥമായ മോടികാണിക്കുന്നതിലൊന്നും ശ്രദ്ധ പതറിപ്പോവാതെ പെരുമാറുവാനും, ആര്‍ജ്ജവമുള്ള സത്യാവസ്ഥകളില്‍നിന്നും, തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനകളെ തിരിച്ചറിയുവാനും, ഞങ്ങളെ പഠിപ്പിക്കണമെ. നേരിട്ട് ദര്‍ശിച്ച് ഞങ്ങള്‍ക്ക് വിശ്വാസമായവയെല്ലാം മറ്റുള്ളവരെ അറിയിക്കാനുള്ള സത്യസന്ധതയും, ഈ ലോകത്തിലെ അങ്ങയുടേതായ വാസസ്ഥലങ്ങള്‍ എപ്പോഴും തിരിച്ചറിയുവാനുമുള്ള അരൂപി ഞങ്ങള്‍ക്ക് നല്കിയനുഗ്രഹിക്കണമെ.

23 ജനുവരി 2021, വി. ഫ്രാന്‍സിസ് ഡി സാലസിന്‍റെ സ്മാരകമന്ദിരത്തിലെ ജാഗരണ പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തപ്പോള്‍ നടത്തിയ പ്രഭാഷണം.
St. John Lateran, Rome

പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി – 682 025.

Tags: Pope Francis
Previous Post

വെട്ടുകാട് വെല്‍ഫയര്‍ ട്രസ്റ്റ് (VWT) സാമ്പത്തികസഹായം കൈമാറി.

Next Post

‘ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല’: മുഖ്യമന്ത്രി

Next Post
‘ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല’: മുഖ്യമന്ത്രി

‘ആരാധനാലയങ്ങൾ ഉടൻ തുറക്കില്ല’: മുഖ്യമന്ത്രി

No Result
View All Result

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
  • കോട്ടപ്പുറം രൂപത വൈദീകൻ ഫാ. പോൾ ഹെൽജോ പുതിയവീട്ടിൽ (47) നിര്യാതനായി

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • Giants
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • വിദ്യാഭ്യാസംകൊണ്ട് അറിവും അലിവും നേടണം;റവ. ഡോ. തോമസ് ജെ. നേറ്റോ
  • കേരളാ ബാസ്കറ്റ് ബോൾ ടീമിനെ സെന്റ്. ജോസഫ്സ് സ്കൂളിലെ സനു ജേക്കബ് ജോൺ നയിക്കും
  • നാഷണൽ കരാട്ടെ ചാമ്പ്യൻ ഷിപ്പ് ഫൈനലിൽ ഗോൾഡ് മെഡൽ നേടി നെഹാരിക
  • കെ ആർ എൽ സി കെ വാർഷികയോഗവും പുനസംഘടനയും നടത്തി
June 2023
M T W T F S S
 1234
567891011
12131415161718
19202122232425
2627282930  
« May    
  • Archbishop Life
  • Episcopal Ordination
  • Home
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.