പേട്ട ഫെറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ആരോഗ്യ പരിസ്ഥിതി സൗഹൃദ ഗ്രാമം എന്ന ആശയവുമായി മുട്ടട ഹോളിക്രോസ്സ് എൽ.പി. സ്കൂളിൽ തൈകൾ നട്ടുപിടിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ച പരിസ്ഥിതി വാരാചരണ പരിപാടി ലഹരി വിരുദ്ധ റാലിയോടെ സമാപിച്ചു. സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് ഏഴാനിക്കാട്ട് സ്കൂൾ പരിസരത്തിൽ തൈകൾ നട്ട് പിടിപ്പിച്ചുകൊണ്ട് ഉത്ഘാടനം ചെയ്ത പരിപാടിയിൽ പോസ്റ്റർ മേക്കിങ് മത്സരവും, കുട്ടികൾക്കും മതിപിതാക്കൾക്കും ബോധവൽക്കരണ ക്ലാസും നടത്തിയിരുന്നു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണറും വിമുക്തി മിഷൻ മാനേജറുമായ പി.കെ. ജയരാജ് ആണ് ക്ലാസ് നയിച്ചത്. ലഹരി വിരുദ്ധ ദിനത്തിൽ നടത്തിയ റാലിയോടെ പരിപാടിക്ക് സമാപനം കുറിച്ചു. ഏഴ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സാമൂഹ്യ ശുശ്രൂഷ സമിതിയും വിമുക്തി മിഷനുമായി ചേർന്ന് സർട്ടിഫിക്കറ്റ് വിതരണവും സമ്മാന ദാനവും നടത്തി. പരിപാടിയിൽ ഹെഡ്മിസ്ട്രെസ് റീത്ത, അധ്യാപകർ, രൂപതാ കോർഡിനേറ്റർ കെവിൻ സ്റ്റെല്ലസ്, ഹൗസിങ് കോർഡിനേറ്റർ ശ്രീമതി നിഷ, ഫെറോന ട്രെഷർ ശ്രീ. ബിനോയ് മൈക്കൾ,ഫെറോന സെക്രട്ടറി ശ്രീ. ഹ്യൂബർട്ട്, ശ്രീമതി. ഹെലൻ നിമ്മി, ശ്രീമതി ബിന്ദു ബാബു എന്നിവർ പങ്കെടുത്തു.