അദാനി കമ്പനിയുടെ മണൽ കടത്തിനെതിരെ ഉടൻ നിയമ നടപടി സ്വീകരിക്കുമെന്ന് എം ഡി എം . രാത്രിയിൽ രഹസ്യമായി നടന്ന മണൽ കടത്ത് തീരദേശ ജനത തടയുകയും, അവിടെ പന്തൽ കെട്ടി സത്യാഗ്രഹ സമരമാരംഭിച്ചതിനെയും തുടർന്നാണ് എം ഡി എം -ന്റെ അവസരോചിതമായ ഇടപെടലുണ്ടായത്.
ഇവിടെ നടക്കുന്നത് കടൽക്കൊള്ളയാണെന്നും തീരജനതയെ വിൽക്കാനുള്ള നടപടികളുമാണെന്ന് മോൺ. യൂജിൻ എച് പെരേര പറഞ്ഞു. മണൽക്കടത്തുന്ന ലോറിയെയും ഡ്രൈവർമാരെയും പറ്റിയുള്ള വിവരങ്ങൾ പോലീസിന് നൽകി വിവരമറിയിച്ചെങ്കിലും നടപടി സ്വീകരിക്കാതെ ഇതിനോട് വിമുഖത കാട്ടിയതിനാലാണ് പോർട്ടിനകത്തും സമരം ചെയ്യേണ്ടി വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അദാനി കമ്പനി അനിയന്ത്രിതമായി നടത്തുന്ന മണൽക്കൊള്ളയ്ക്കെതിരെ ശാശ്വതമായ നിയമനടപടി സ്വീകരിക്കാമെന്ന് എം ഡി എം രേഖാമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉള്ളിലെ സമരപന്തലിൽ നിന്നും സമരക്കാർ പിൻവാങ്ങിയത്.