Tuesday, August 9, 2022
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Articles

മറിയത്തിന്റെ രാജ്ഞിത്വവും ബൈബിളും

var_updater by var_updater
20 August 2020
in Articles, Column
0
0
SHARES
32
VIEWS
Share on FacebookShare on TwitterShare on Whatsapp

പ്രേം ബൊനവെഞ്ചർ

“സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞി” — മറിയത്തിനു കത്തോലിക്കാ സഭ നൽകുന്ന ഈ വിശേഷണം കത്തോലിക്കരല്ലാത്ത പല ക്രിസ്ത്യാനികൾക്കും ചർച്ചാവിഷയമായ വസ്തുതയാണ്. ദൈവരാജ്യത്തിൽ ഒരു രാജ്ഞിയുണ്ട് എന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. ഈ രാജകീയ പരിഗണനയും കത്തോലിക്കർ മറിയത്തിന് നൽകുന്നു – അത് സ്വർഗീയരാജ്ഞിയെ ഗാനങ്ങളിലൂടെ വാഴ്ത്തുമ്പോഴും, തലയിൽ കിരീടംവച്ച മറിയത്തിന്റെ പ്രതിമകളും ചിത്രങ്ങളും വണങ്ങുമ്പോഴും ആ പരിഗണന ദൃശ്യമാണ്.

എന്നാൽ, മറിയത്തിനുള്ള ഈ പ്രത്യേക പരിഗണന രാജാക്കന്മാരുടെ രാജാവായ ക്രിസ്തുവിന്റെ രാജകീയതയിൽ നിന്ന് വ്യതിചലിക്കുന്ന തരത്തിലാണെന്ന് വാദിക്കുന്നവരുമുണ്ട്. അപ്പോൾ, യേശുവിന്റെ അമ്മയായ മറിയത്തിന് എങ്ങനെ ഒരു രാജ്ഞിയാകാൻ കഴിയും?

ദാവീദ്‌ രാജാവിന്റെ കാലത്തും കിഴക്കൻ പ്രദേശങ്ങളിലെ മറ്റ് പുരാതന രാജ്യങ്ങളിലും, ഭരണാധികാരിയുടെ അമ്മ രാജകൊട്ടാരത്തിലും രാജവംശത്തിന്റെ പിന്തുടർച്ച പ്രക്രിയയിലും ഒരു സുപ്രധാന പദവി വഹിക്കുമായിരുന്നു. വാസ്തവത്തിൽ, രാജാവിന്റെ അമ്മയാണ് അവിടെ രാജ്ഞിയാകുന്നത്, ഭാര്യയല്ല.

നമ്മുടെ ആധുനിക വീക്ഷണകോണിൽ രാജാവിന്റെ അമ്മയുടെ പ്രാധാന്യം വിചിത്രമായി തോന്നാം, കാരണം ഇക്കാലത്ത് ഒരു രാജാവിന്റെ ഭാര്യയെ രാജ്ഞിയായി നാം കരുതുന്നു. എന്നിരുന്നാലും, മിക്ക പുരാതന രാജാക്കന്മാരും ബഹുഭാര്യത്വം അനുഷ്ഠിച്ചിരുന്നുവെന്ന് ഓർക്കുക. സോളമൻ രാജാവിന് എഴുനൂറു ഭാര്യമാരുണ്ടായിരുന്നു (1 രാജാ 11: 3) – അത്രയുംപേർക്ക് രാജ്ഞി എന്ന പദവി നൽകിയാൽ, രാജകൊട്ടാരത്തിലെ അവസ്‌ഥ ഒന്ന് സങ്കൽപ്പിക്കുച്ചുനോക്കൂ ! അതിൽതന്നെ അമ്മയ്ക്ക് രാജ്ഞിത്വം കല്പിക്കുന്നതിലെ പ്രായോഗിക ജ്ഞാനം കണ്ടെത്താൻ കഴിയും.

ദാവീദിന്റെ രാജവംശത്തിൽ അമ്മരാജ്ഞിയുടെ പങ്ക് പ്രതിഫലിപ്പിക്കുന്ന ഭാഗങ്ങൾ പഴയനിയമത്തിൽ കാണാം. ഉദാഹരണത്തിന്, രാജാക്കന്മാരുടെ ഒന്നും രണ്ടും പുസ്തകങ്ങളിൽ ഓരോ തവണയും യൂദായിൽ ഒരു പുതിയ രാജാവിനെ അവതരിപ്പിക്കുമ്പോൾ, അവിടെ രാജാവിന്റെ അമ്മയെ സൂചിപ്പിക്കുകയും രാജാവായ മകന്റെ ഭരണത്തിൽ അമ്മയുടെ പങ്കാളിത്തം എടുത്തുകാണിക്കുകയും ചെയ്യുന്നു. അതുപോലെ, ബാബിലോണിലെ രാജാവായ യെഹോയാക്കിന് കീഴടങ്ങിയ അംഗങ്ങളിൽ രാജ്ഞിയായ അമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട് (2 രാജാ 24: 12).

അമ്മരാജ്ഞി സിംഹാസനവും കിരീടവും വഹിച്ചതെങ്ങനെയെന്ന് ജറെമിയ പ്രവാചകൻ വിവരിക്കുന്നു : “രാജാവിനോടും രാജമാതാവിനോടും പറയുക, സിംഹാസനത്തില്‍നിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസ്‌സില്‍നിന്നു താഴെ വീണിരിക്കുന്നു. . . . നീ കണ്ണുകളുയര്‍ത്തി വടക്കുനിന്നു വരുന്നവരെ കാണുക. നിന്നെ ഭരമേല്‍പ്പിച്ചിരുന്ന ആട്ടിന്‍പറ്റം, നിന്റെ മനോഹരമായ അജഗണം, എവിടെ?” (ജറെ 13 : 18-20) യൂദായുടെ വരാനിരിക്കുന്ന പതനത്തെക്കുറിച്ച് ദൈവം ഈ പ്രവചനത്തിലൂടെ രാജാവിനെയും അവന്റെ അമ്മയെയും നിർദ്ദേശിച്ചു. രാജാവിനെയും അമ്മരാജ്ഞിയെയും അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ മകന്റെ രാജ്യത്തിന്റെ ഭരണത്തിൽ അമ്മയും സ്‌ഥാനം പങ്കുവെക്കുന്നതായി ജറെമിയ ചിത്രീകരിക്കുന്നു.

(തുടരും)

Tags: Beatificationcatechismcatholic churchChristianityChurchdecreedevotionalFeastLatin CatholicsMarianMary
Previous Post

ഫാ. ചാൾസ് ലിയോൺ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി

Next Post

വലിയതുറ-കൊച്ച്തോപ്പ് കടൽഭിത്തി നിർമ്മാണം എത്രയും വേഗം പുനരാരംഭിച്ച് പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

Next Post

വലിയതുറ-കൊച്ച്തോപ്പ് കടൽഭിത്തി നിർമ്മാണം എത്രയും വേഗം പുനരാരംഭിച്ച് പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ

Please login to join discussion
No Result
View All Result

Recent Posts

  • ആരാണ് വിശുദ്ധ ഡൊമിനിക്ക്? അറിയേണ്ടതെല്ലാം
  • വിഴിഞ്ഞം പദ്ധതിയും വെല്ലുവിളികളും : അവബോധ ശിൽപ്പശാലയൊരുക്കി അതിരൂപത
  • സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കും
  • വിഴിഞ്ഞം തുറമുഖ നിർമ്മാണമുയർത്തുന്ന വെല്ലുവിളികൾ : ഏകദിനശില്പശാല നാളെ
  • വിശ്രമമില്ലാത്ത മിഷനറി പ്രവർത്തനങ്ങൾക്കൊടുവിൽ വിശ്രമനാട്ടിലേക്ക് മടങ്ങി സിസ്റ്റർ മേരിക്കുട്ടി

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • ആരാണ് വിശുദ്ധ ഡൊമിനിക്ക്? അറിയേണ്ടതെല്ലാം
  • വിഴിഞ്ഞം പദ്ധതിയും വെല്ലുവിളികളും : അവബോധ ശിൽപ്പശാലയൊരുക്കി അതിരൂപത
  • സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കും, സെക്രട്ടറിയേറ്റ് വള്ളങ്ങൾ കൊണ്ട് നിറയ്ക്കും
  • വിഴിഞ്ഞം തുറമുഖ നിർമ്മാണമുയർത്തുന്ന വെല്ലുവിളികൾ : ഏകദിനശില്പശാല നാളെ
August 2022
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Jul    
  • Archbishop Life
  • Episcopal Ordination
  • Home

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.