പേട്ട ഫെറോന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പുഷ്പഗിരി ഇടവകയിൽ ഗ്രാമദീപം പദ്ധതിക്ക് തുടക്കം കുറിച്ചു. ഫെറോന വികാരി ഫാ. റോബിൻസൺ അധ്യക്ഷനായ പരിപാടി അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉത്ഘാടനം ചെയ്തു.
ലഹരിയുടെ ഉപയോഗം മഹാവിപത്ത് ആണെന്നുള്ള ആശയത്തിലൂന്നിയ നാടകം, ഡാൻസ്, പോസ്റ്റർ പ്രദർശനം, എക്സിബിഷൻ, റാലി എന്നിവ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. പരിപാടിയിൽ സാമൂഹ്യ ശുശ്രൂഷ സെക്രട്ടറി ശ്രീമതി ജെസ്സി, ഇടവക സെക്രട്ടറി അഡ്വ. സജി, മറ്റ് ഇടവക ശുശ്രൂഷ പ്രവർത്തകർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.