Monday, February 6, 2023
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Articles

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള: ചരിത്രത്തിലെ മറക്കാനാവത്ത ഒരേട്

var_updater by var_updater
14 January 2020
in Articles, State
0
0
SHARES
78
VIEWS
Share on FacebookShare on TwitterShare on Whatsapp

പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. മതപരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശി യായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. അദ്ദേഹത്തിൽ നിന്നാണ് പിള്ള ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞത്. തുടർന്ന്, തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനിൽ നിന്ന് 1745 മേയ് 17-ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു.
ദൈവസഹായം പിള്ളയെക്കുറിച്ച് നിരവധി തെറ്റായ കഥകൾ മാർത്താണ്ഡ വർമയുടെ ചെവിയിൽ എത്തി. ക്രിസ്തീയ മതം സ്വീകരിച്ചതോടെ അദ്ദേഹം പലരുടെയും കണ്ണിലെ കരടായി മാറിയിരുന്നു എന്ന് മാത്രമല്ല ക്രിസ്തീയ വിശ്വാസത്തിനു നിരക്കാത്ത ചില ആചാരങ്ങളെയും അഴിമതി പക്ഷപാതം തുടങ്ങിയ രാഷ്ട്രീയ തിന്മകളെയും അദ്ദേഹം അനുകൂലിച്ചില്ല. ഇതെല്ലം രാജ്യ ദ്രോഹ കുറ്റത്തിന്റെ ഉദാഹരണങ്ങൾ ആയി രാജാവിന്റെ ചെവിയിൽ എത്തി.
തുടർന്ന് നാലു കൊല്ലം അദ്ദേഹത്തിന് ജെയിലിൽ കിടക്കേണ്ടി വന്നു. കൊടിയ പീഡനങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ചാട്ടയടി, പട്ടിണി, അപമാനം എന്നിവ ഒന്നും വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹത്തിന് ഒരു കാരണം ആയിരുന്നില്ല. ഒടുവിൽ 1752-ൽ അദ്ദേഹം വധ ശിക്ഷക്ക് വിധിക്കപ്പെട്ടു. കൈകാലുകൾ ബെന്ധിക്കപ്പെട്ടവനായി ജനങ്ങൾ കാണുന്ന സ്ഥലത്ത് അദ്ധേഹത്തെ പൊരിവെയിലിൽ നിർത്തി, ഒരു എരുമയുടെ പുറത്തിരുത്തി വധ ശിക്ഷ നടപ്പാക്കുവനായി വാദ്യ മേളങ്ങളോടെ കൊണ്ടുപോയി. ദാഹിച്ചപ്പോൾ അദ്ദേഹം വെള്ളം ചോദിക്കുകയും മലിനമായ വെള്ളം പീഡകർ അദ്ദേഹത്തിന് നല്കുകയും ചെയ്തു. ആ വെള്ളം കുടിക്കാൻ വിസമ്മതിച്ച അദ്ദേഹം പ്രാർത്ഥനനിരതനായി അദ്ദേഹം മുട്ടുകൊണ്ട് അടുത്തുകണ്ട പാറമേൽ ഇടിച്ചപ്പോൾ ഒരു ഉറവ ഉണ്ടാവുകയും ആ ജലം അദ്ദേഹം പാനം ചെയ്യുകയും ചെയ്തു. ഈ ഉറവ ഇപ്പോളും അനേകർക്ക് ആശ്വാസമായി അവിടെ ഉണ്ട്. ഈ ജലം സൗഖ്യദായക ശക്തി ഉള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലം മുട്ടിടിചാൻ പാറ എന്ന് അറിയപ്പെടുകയും ചെയ്യുന്നു. ഈ പാറയിൽ നിന്നും കുറച്ചു ദൂരം മാറി അരൽവൈമോഴി എന്ന സ്ഥലത്ത് വെച്ച് വെടിയേറ്റാണ് പിള്ള അന്തരിച്ചത്.
ചിലർ അദ്ദേഹത്തെ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു. ഇദ്ദേഹത്തിന് രക്തസാക്ഷി പദവി കല്പിക്കുന്നതിനെ ചിലർ വിമർശിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിൽ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നെന്നുമാണ് ഈ വിമർശകരുടെ വാദം.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച താനും കരിയാറ്റിൽ മല്പാനും, ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന്, നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കർദ്ദിനാളിന് അപേക്ഷിച്ചതായി 1785-ൽ എഴുതിയ വർത്തമാനപ്പുസ്തകംത്തിൽ പാറേമ്മാക്കൽ തോമ്മാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012-ൽ ബനഡിക്ട് പതിനാറാമൻ പാപ്പയുടെ അംഗീകാരം ലഭിച്ചു 2012 ഡിസംബർ 2-ന് ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ വിശുദ്ധനായി പേരു ചേര്‍ക്കപ്പെടാന്‍ സാധ്യതയുള്ള പുണ്യാത്മാവായ ദൈവസഹായം പിള്ളയുടെ പേരിലെ ജാതീയ നാമമായ *പിള്ള* എടുത്തുകളയില്ലെന്ന് വത്തിക്കാന്‍ 2017ൽ പ്രഖ്യാപിച്ചത് വലിയ വാർത്തയ്ക്ക് ഇടവരുത്തിയിരുന്നു…

Previous Post

ബെനഡിക്ട് XVI പാപ്പായുടെ പുസ്തകം 15ആം തിയതി പുറത്തിറങ്ങും

Next Post

ചരിത്രപുരുഷനായ ക്രിസ്തു നിങ്ങൾക്കാരാണ്.വിജയ ലക്ഷ്മിയുടെ ക്രിസ്മസ് ആശംസ, വൈറൽ

Next Post

ചരിത്രപുരുഷനായ ക്രിസ്തു നിങ്ങൾക്കാരാണ്.വിജയ ലക്ഷ്മിയുടെ ക്രിസ്മസ് ആശംസ, വൈറൽ

Please login to join discussion
No Result
View All Result

Recent Posts

  • പരീക്ഷ ഒരുക്ക പരിശീലകർക്കായി ക്ലാസ്; വിദ്യാഭ്യാസ ശുശ്രൂഷ സമിതി
  • ജർമനി തൊഴിൽ സ്വപ്നത്തിന് ചിറകുനൽകി കരിസ്മ യൂറോപ്യൻ എജുക്കേഷൻ ഫോറം
  • തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് സന്യസ്ഥർ: ഡോ. തോമസ് ജെ. നേറ്റോ
  • സി സി ബി ഐ 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാർ
  • വിശുദ്ധ ബൈബിൾ അവഹേളിക്കപ്പെടാനിടയായ സംഭവം ദൗർഭാഗ്യകരമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • പരീക്ഷ ഒരുക്ക പരിശീലകർക്കായി ക്ലാസ്; വിദ്യാഭ്യാസ ശുശ്രൂഷ സമിതി
  • ജർമനി തൊഴിൽ സ്വപ്നത്തിന് ചിറകുനൽകി കരിസ്മ യൂറോപ്യൻ എജുക്കേഷൻ ഫോറം
  • തിരുവനന്തപുരം അതിരൂപതയുടെ പ്രധാന ഘടകമാണ് സന്യസ്ഥർ: ഡോ. തോമസ് ജെ. നേറ്റോ
  • സി സി ബി ഐ 16 കമ്മീഷനുകൾക്ക് പുതിയ അധ്യക്ഷന്മാർ
February 2023
M T W T F S S
 12345
6789101112
13141516171819
20212223242526
2728  
« Jan    
  • Archbishop Life
  • Episcopal Ordination
  • Home
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.