Monday, June 27, 2022
Catholic Archdiocesan News Portal
Advertisement
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Articles

ചരിത്രപുരുഷനായ ക്രിസ്തു നിങ്ങൾക്കാരാണ്.വിജയ ലക്ഷ്മിയുടെ ക്രിസ്മസ് ആശംസ, വൈറൽ

var_updater by var_updater
14 January 2020
in Articles
0
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

പഞ്ചായത്തിൽ ക്‌ളർക്കായി ജോലി ചെയ്യുന്ന കൈമനം സ്വദേശി വിജയലക്ഷ്മിയുടെ ക്രിസ്മസ് ആശംസയുടെ പൂർണ്ണരൂപം

ദൂരദർശനിൽ ആ ക്രിസ്തുമസിന് സംപ്രേഷണം ചെയ്ത യേശുവിനെ കുറിച്ചുള്ള സിനിമ കാണുകയാണ് ഞാൻ. മിശിഹാ ചരിത്രമോ ജിസസോ ആണ്. മൂന്നാം ക്ലാസിലാണെന്നാണ് ഓർമ. മൂന്നാം ക്ലാസിലായിരുന്നുവെങ്കിലും അപ്പോഴേയ്ക്കും ധാരാളം പടങ്ങൾ കണ്ടു കഴിഞ്ഞിരുന്നു ഈ ഞാൻ. സിനിമയിലെ നായകന്റെ ഇമേജിനേയും ഡയലോഗിനേയും സ്റ്റണ്ടിനേയും കുറിച്ചൊക്കെ നല്ല ധാരണയുണ്ട്.

താടി വച്ച നായകന്റെ പേര് യേശു. സിനിമയുടെ ഒരു ടേണിംഗ് പോയിന്റിൽ ഞാൻ ഞെട്ടിപ്പോയി. പാപിയെന്ന് വിളിച്ച് ഒരു സ്ത്രീയെ ആൾക്കൂട്ടം കല്ലെറിയുകയാണ്. അപ്പോൾ നമ്മുടെ നായകൻ അവിടെയെത്തി, ശാന്തനായി പറയുന്നു: നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ…. ഓരോരുത്തരുടേയും കൈയിൽ നിന്ന് കല്ലുകൾ ഊർന്നു വീഴുന്നു. എന്തൊരു ഡയലോഗാണ് നായകൻ പറഞ്ഞത്. പാപം ചെയ്തവരെ വെറുക്കാനാണല്ലോ ഇതുവരെ കേട്ടത്. ഇയാളൊരു സൂപ്പർ ഹീറോ തന്നെ.

ദാ പിന്നയാൾ പറയുന്നു: ഒരു ചെകിട്ടത്ത് അടിച്ചാൽ, മറ്റേ ചെകിടും കാണിച്ചുകൊടുക്കാൻ… ഇയാൾ ആള് കൊള്ളാമല്ലോ! ഒരടി കിട്ടിയാൽ പത്തടി തിരിച്ചു കൊടുക്കുന്ന നായകൻമാരുള്ള സിനിമയേ ഇന്നേ വരെ കണ്ടിട്ടുള്ളൂ. ഈ താടി വച്ച നായകൻ കംപ്ലീറ്റ് വൈറൈറ്റി ആണല്ലോ!…

പിന്നേയും പിന്നേയും നായകൻ പഞ്ച് ഡയലോഗുകൾ പറഞ്ഞ് അത്ഭുതപ്പെടുത്തുകയാണ്. അയാള് ശാന്തനായി പാട്ടു പാടുന്ന പോലെ പറയുകയാണ്: ശത്രുവിനെ സ്നേഹിപ്പിൻ. ഇയാൾ എന്തൊരു മനുഷ്യനാണ്. ശത്രുവിനെ കൊല്ലുന്നതാണ് ഇന്നുവരെ സിനിമയിൽ കണ്ടിട്ടുള്ളത്. ഇയാള് മാസ്സാണല്ലോ.

ദു:ഖിതരേ എന്റെ കൂടെവരൂ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം… എന്ന് പറയുന്നു.. സാധാരണ നായകൻ നായികയെ മാത്രേ ആശ്വസിപ്പിക്കാറുള്ളൂ. ഇയാള് ദു:ഖിതരെ മൊത്തമായി വിളിക്കയാണ്….. നായകാ, ആ വിളിയിൽ ഇന്നും ആശ്വസിക്കുന്നു ഞാൻ!

പുള്ളിക്കാരന്റെ അവസാനത്തെ ഡയലോഗാണ് കിടു.. തന്നെ കൊല്ലുന്നവരെ പറയുകയാ: ഇവര് എന്നതാ ചെയ്യുന്നതെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്ന്. എന്നാ പറയാനാ?!….

ഇങ്ങനൊരു സൂപ്പർമാന്റെ പിറന്നാള് ലോകം മുഴുവൻ കേക്ക് മുറിച്ച് ആഘോഷിക്കാതെന്നാ ചെയ്യാനാ!??…

For reading the post…

Previous Post

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള: ചരിത്രത്തിലെ മറക്കാനാവത്ത ഒരേട്

Next Post

പ്രാര്‍ത്ഥനയിലൂടെ രൂപാന്തരപ്പെടാം! – ഫ്രാന്‍സിസ് പാപ്പ

Next Post

പ്രാര്‍ത്ഥനയിലൂടെ രൂപാന്തരപ്പെടാം! - ഫ്രാന്‍സിസ് പാപ്പ

Please login to join discussion
No Result
View All Result

Recent Posts

  • കടലടിത്തട്ടിൽ പുസ്തകപ്രകാശനം
  • എല്ലാവരും വിശുദ്ധരാകണം വി.ദേവസഹായത്തെ പോലെ; കർദിനാൾ ഓസ്വാൾഡ്‌ ഗ്രേഷ്യസ്
  • ഇക്കൊല്ലം കുട്ടികളിലെ കലാവാസനയ്ക്ക് നിറം പകരാൻ കെ.സി.എസ്.എൽ
  • ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക
  • വത്തിക്കാനിലെ ലോകകുടുംബമീറ്റിൽ 2000 കുടുംബങ്ങൾ പങ്കെടുക്കും

Recent Comments

  • Trivandrum Media on തിരുവനന്തപുരത്ത് ആൻറണി രാജുവിന്റെ വിജയം നൽകുന്ന തിരിച്ചറുവുകൾ
  • Jose Thomas on തീരദേശവാസികളെ അവഹേളിച്ചതിനെതിരെ ആർച്ച്ബിഷപ് സൂസപാക്യം
  • Numbers Jehlicka on ഗിരിപ്രഭാഷണത്തെക്കുറിച്ചു പുസ്തകമെഴുതി മെത്രാന്റെ അധ്യാപകൻ
  • Giuseppe Haessly on ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്
  • martin on 90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

Categories

  • About Us
  • Announcements
  • Archdiocese
  • Articles
  • Column
  • Covid
  • Education
  • Episcopal Ordination
  • International
  • Live With Covid
  • Ministry
  • National
  • News
  • Obituary
  • Parish
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women

Recent Posts

  • കടലടിത്തട്ടിൽ പുസ്തകപ്രകാശനം
  • എല്ലാവരും വിശുദ്ധരാകണം വി.ദേവസഹായത്തെ പോലെ; കർദിനാൾ ഓസ്വാൾഡ്‌ ഗ്രേഷ്യസ്
  • ഇക്കൊല്ലം കുട്ടികളിലെ കലാവാസനയ്ക്ക് നിറം പകരാൻ കെ.സി.എസ്.എൽ
  • ഒരു കുടുംബം ഒരു തെങ്ങ് പദ്ധതിയുമായി പരുത്തിക്കുഴി ഇടവക
June 2022
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
« May    
  • Archbishop Life
  • Episcopal Ordination
  • Home

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

No Result
View All Result
  • News
    • International
    • National
    • State
    • Trivandrum
    • Covid
    • News Bullettin
  • With the Pastor
  • Archdiocese
  • Parish
  • Articles
  • Ministry
  • Theera Desham
  • Sports
  • Obituary
  • Episcopal Ordination

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.