ഹെറിറ്റേജ് കമ്മീഷൻ
തിരുവനന്തപുരം ലത്തീൻ അതിരൂപത
അൽമായ വിവരശേഖരണം
ആകാശത്തുനിും മെല്ലെ മെല്ലെ ആഴ്ന്നിറങ്ങുന്ന അസ്തമന സൂര്യന്റെ പ്രകാശ രശ്മികളാൽ നിറങ്ങൾ ചാലിച്ച് നിലകൊള്ളുന്ന പൊഴിയൂർ കടൽ തീരവും, മന്ദമാരുതന്റെ കുളിർമയാൽ കരയെ പുൽകു കായലും, ജീവിത വ്യഗ്രതകളാൽ അലയുവർക്ക് അഭയമായി നിലകൊള്ളുന്ന പിയാത്താ കുരിശടിയും, ഓഖി പാർക്കും പരുത്തിയൂർ എന്ന ഗ്രാമത്തിന്റെ മുഖത്തിന് തിളക്കമേകുന്നു.
തിരുവനന്തപുരം അതിരൂപതയിലെ പരുത്തിയൂർ ഇടവകയിൽ; പാളയം സ്വദേശിയായ മൈക്കിൾ നായകത്തിന്റെയും പരുത്തിയൂരിൽ ദാസമ്മയുടെയും പന്ത്രണ്ടുമക്കളിൽ നാലാമത്തെ പുത്രനായി 1957 ജനുവരി 13ന് ഹയിസന്ത് ജനിച്ചു.
പൊഴിയൂർ യു.പി. സൂകൂൾ, തിരുവനന്തപുരം സേതുപാർവ്വതി ഗേൾസ് ഹൈസ്കൂൾ വിരാലി സെന്റ് ജോസഫ്സ് ഹൈസ്കൂൾ എിവിടങ്ങളിൽ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുമ്പ സെന്റ് സേവേ്യഴ്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും, ആലുവ കാർമ്മലഗിരി സെമിനാരിയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും മംഗലപുഴ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിലും ഡിഗ്രി സമ്പാദിച്ചു. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ. ഫിലോസഫിയും, എം.എ. മലയാളവും ഉൾപ്പെടെയുള്ള ബിരുദങ്ങൾ കരസ്ഥമാക്കി.
റോമിലെ ഉർബാനിയ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും കാനാൻ ലോയിൽ (സഭാനിയമം) ലൈസൻഷിയേറ്റും ബിരുദാനന്തര ബിരുദവും റോം ഗ്രിഗേറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ജൂറിസ് ഫ്രൂഡൻസിൽ ഡിപ്ലോമയും, കേരള ലോ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബി.യും കരസ്ഥമാക്കി. ആൾ ഇന്ത്യാ ബാർ കൗൺസിൽ പരീക്ഷയും പാസായി.
1995-ൽ സഭാനിയമത്തിൽ, ”യൂസ് ഓഫ് റീസ ഇൻ മേരീസ്” എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി.
‘സമർപ്പിതരുടെ സ്ഥാപനങ്ങളുടെമേൽ കാനോനികമായി മെത്രാന്റെ ഭരണാധികാരത്തെക്കുറിച്ചുള്ള’ പ്രബന്ധത്തിനാണ് ലൈസൻഷിയേറ്റ് ലഭിച്ചത്.
സഭാ കോടതിയിൽ വിവിധ പദവികളിൽ 25 വർഷവും, കുടുംബശുശ്രൂഷാ ഡയറക്ടറായി അഞ്ചു വർഷവും, ജൂബിലി ആശുപത്രിയിൽ ഡയറക്ടറായി അഞ്ചുവർഷവും ഇതേകാലയളവിൽ സേവനമനുഷ്ഠിച്ചു. ജൂബിലി ആശുപത്രിക്കും, നേഴ്സിംഗ് സ്കൂളിനും പുതിയ കെട്ടിടങ്ങൾ പണിതത് ഇദ്ദേഹം ഡയറക്ടറായി സേവനം ചെയ്ത കാലയളവിലാണ്.
വിവാഹ ജീവിതത്തെക്കുറിച്ച് ‘സഭയിൽ സാധുവും നിയമാനുസൃതവുമായ വിവാഹം’ എന്ന ലേഖനം തയ്യാറാക്കി പ്രസിദ്ധീകരിക്കുകയുണ്ടായി.
‘കാനോനിക ധാർമ്മിക അവകാശങ്ങൾ’, ‘സംക്ഷിപ്തസഭാചരിത്രം പ്രാചീന മദ്ധ്യകാലങ്ങളിൽ’ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനും വെളിച്ചവും മാസികയിൽ കാനൻ നിയമസംബന്ധമായ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1981-ൽ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിൽ നിന്ന് സ്വന്തം ഇടവക ദേവാലയത്തിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. പരുത്തിയൂർ ഇടവകയിലെ ആദ്യപുരോഹിതനാണ്. പൂത്തുറ, ചിന്നത്തുറ, പാറശാല, നെടുവാൻവിള ലൂർദ്ദുപുരം, പള്ളം വാമനപുരം, ആറ്റിങ്ങൽ, മുങ്ങോട് ഇടവകകളിൽ വികാരിയായി സേവനം ചെയ്തു. 1991-ൽ ഉപരിപഠനാർത്ഥം റോമിൽ പോയി. പഠനം കഴിഞ്ഞ് മടങ്ങിയെത്തി. പേയാട് ഇടവക വികാരിയും രൂപതാ ചാൻസലറായും, വലിയതുറ, വെട്ടുകാട് കുമാരപുരം പേട്ട എന്നീ ഇടവകകളുടെ വികാരിയായി സേവനം ചെയ്തു. 2006 മുതൽ 2011 വരെ രൂപതാ ചാൻസലറായും ജുഡീഷ്യൽ വികാരിയായും അതേ കാലയളവിൽ രണ്ടുവർഷം മലമുകൾ വികാരിയായും 3 വർഷം വെള്ളയമ്പലം വികാരിയായും ചുമതലവഹിച്ചു. തുടർന്ന് കൊച്ചുവേളി നെട്ടയം ഇടവകകളുടെയും ചുമതലവഹിച്ചു. ഇപ്പോൾ തോപ്പ് ഇടവക വികാരിയും, വലിയതുറ ഫെറോനാ വികാരിയായും സേവനം അനുഷ്ഠിച്ചുവരുന്നു.
രൂപതാ വൈദിക സെനറ്റംഗമായും, രൂപതാ കസൾട്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
2014 മുതൽ കേരള കാനാൻ ലോ സൊസൈറ്റി അംഗമായും, ആൾ ഇന്ത്യാ കാനൻ ലോ സൊസൈറ്റി അംഗമായും പ്രവർത്തിച്ചു വരുന്നു.
ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ സ്തുത്യർഹമായി നിർവഹിച്ചുകൊണ്ട് പൗരോഹിത്യ ധർമ്മം വിശ്വസ്തതയോടെ നിർവഹിച്ചുകൊണ്ട് തന്റെ ശുശ്രൂഷകൾ മുന്നോട്ട് കൊണ്ടു പോകുന്നു.